Kannur
വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

ചക്കരക്കല്ല്: പലരും പരീക്ഷിച്ചു വരുന്ന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് മുണ്ടേരി പഞ്ചായത്ത് 11ാം വാർഡ് കാഞ്ഞിരോട് തലമുണ്ടയിലെ ബൈജു. 12 സെന്റ് സ്ഥലത്ത് വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി ബൈജു ചെയ്തത്. 38 വർഷത്തോളം പല രാജ്യങ്ങളിലായി പ്രവാസജീവിതം നയിച്ച ബൈജു അൽജീരിയയിൽനിന്ന് ഓയിൽ ആൻഡ് ഗ്യാസ് കൺസ്ട്രക്ഷൻ മാനേജരായി വിരമിച്ച് നാട്ടിൽ വരുമ്പോൾ കൃഷി എന്ന മോഹം മനസ്സിലുണ്ടായിരുന്നു. അധ്യാപകനായ അച്ഛൻ നല്ലൊരു കർഷകനുംകൂടി ആയിരുന്നു. അത് കണ്ടാണ് കൃഷിയോടുള്ള താൽപര്യം ബൈജുവിനും തോന്നിയത്.
വീടിനോടുചേർന്ന് കാടുമൂടിയ സ്ഥലം വെട്ടിത്തെളിച്ചാണ് കൃഷിയോഗ്യമാക്കിയത്. വിയറ്റ്നാം മോഡൽ കൃഷിയെപ്പറ്റി യൂട്യൂബിൽനിന്ന് കൂടുതൽ മനസ്സിലാക്കിയാണ് കൃഷി തുടങ്ങിയത്. നാലിഞ്ച് വ്യാസമുള്ള രണ്ടര മീറ്റർ പി.വി.സി. പൈപ്പിന്റെ അടിഭാഗത്ത് കമ്പി കയറ്റി മണ്ണിൽ കുഴിയെടുത്ത് കോൺക്രീറ്റിൽ ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്.
തുടർന്ന് കുരുമുളക് തൈകൾ പൈപ്പിന്റെ ചുവട്ടിൽ വളപ്രയോഗം ചെയ്ത് നട്ടു. തൈകൾ വളരുന്നതിനനുസരിച്ച് പൈപ്പ് നീട്ടിക്കൊടുക്കാനുള്ള സൗകര്യവും ഉണ്ട്. കുരുമുളക് കൃഷിയുടെ കൂടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളായ പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ, കാബേജ്, കോളിഫ്ലവർ, താലോരി, കൈപ്പ, അൽജീരിയൻ സ്വീറ്റ് വാട്ടർ മെലൻ കൂടാതെ കവുങ്ങ് വാഴ തുടങ്ങിയവയും ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. രാവിലെ എട്ടു മണിയോടെ കൃഷിത്തോട്ടത്തിലിറങ്ങിയാൽ വൈകീട്ടേ വിശ്രമമുള്ളു.
സ്വന്തമായി കൃഷി ചെയ്ത് അതിൽ നിന്നുള്ള ഒരു ഫലം കിട്ടുമ്പോഴുള്ള മാനസികമായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ബൈജു പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ഷൈനയുടെ പൂർണ പിന്തുണയും ബൈജുവിനുണ്ട്. രണ്ടുപെൺമക്കളിൽ മൂത്ത മകൾ ഐശ്വര്യ ഭർത്താവ് വിഷ്ണുവും യു.കെയിലും രണ്ടാമത്തെ മകൾ അപ്സര നെതർലൻഡ്സിൽ സിവിൽ എൻജിനിയർ മാസ്റ്റേഴ്സ് വിദ്യാർഥിയുമാണ്.
Kannur
പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

കണ്ണൂർ: ഏപ്രിൽ ഏഴിന് തുടങ്ങുന്ന അഫിലിയറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025, നാലാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷ സമയം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ (വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ).
Kannur
ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.
Kannur
മസ്കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ

കണ്ണൂർ- മസ്കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്കത്തിൽ എത്തും. തിരിച്ചു മസ്കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്