കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ തുടങ്ങും. ഡൽഹിയിൽ നിന്ന് രാത്രി 10.10ന് പുറപ്പെടുന്ന വിമാനം പുലർച്ച 1.20ന് കണ്ണൂരിലെത്തും.തിരികെ രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.25 ന് ഡൽഹിയിലെത്തും. 5300 രൂപ നിരക്കിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് പുനരാരംഭിക്കുന്നത്. നേരത്തെ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ലയന നടപടികളുടെ ഭാഗമായി നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള സർവീസ് അവസാനിപ്പിച്ചതോടെയാണ് കണ്ണൂരിൽ നിന്നുള്ള സർവീസ് ഇല്ലാതായത്.