Connect with us

THALASSERRY

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Published

on

Share our post

തലശ്ശേരി: നഗരസഭയുടെ പുതിയ മൂന്ന് നില ഓഫിസ് കെട്ടിടം തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 158 വർഷം പിന്നിട്ട മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശ്ശേരിയിലേത്.7.5 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യത്തോടെ പുതിയ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ആറ് കോടി രൂപ ചെലവിൽ നിർമിക്കുന്ന എ ബ്ലോക്കിന്റെ നിർമാണം ഉടനാരംഭിക്കും.നിലവിലെ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം സൗന്ദര്യവത്കരിച്ച് പൈതൃക മ്യൂസിയമായി മാറ്റി സംരക്ഷിക്കുമെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്രട്ടറി, റവന്യു വകുപ്പ് ഓഫിസ്, ഫ്രണ്ട് ഓഫിസ് എന്നിവയും ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ എന്നിവരുടെ ഓഫിസ് മുറികളും അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക.

രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്താണ് 75 പേർക്കുള്ള സൗകര്യമൊരുക്കിയത്. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷതവഹിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നഗരത്തിൽ വിളംബര ജാഥയും തുടർന്ന് കടൽപാലത്തിന് സമീപം കലാപരിപാടികളും സംഘടിപ്പിക്കും.

വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ എം.വി. ജയരാജൻ, സി. സോമൻ, സി. ഗോപാലൻ, ടി.സി. അബ്ദുൽ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ. സാഹിറ, എൻ. രേഷ്മ, സി.ഒ.ടി. ഷബീർ, ബംഗ്ല ഷംസു, എ.കെ. സക്കരിയ, സുരാജ് ചിറക്കര, കെ. ലിജേഷ്, കെ. സുരേഷ്, ഒതയോത്ത് രമേശൻ, ടി.പി. ഷാനവാസ്, അഡ്വ.വി. രത്നാകരൻ, പി.ഒ. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.


Share our post

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

THALASSERRY

വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര

Published

on

Share our post

തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!