Kannur
ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ നടക്കും. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിലായിരിക്കും അദാലത്ത്. ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10 ന് തലശ്ശേരി താലൂക്ക്, 12 ന് തളിപ്പറമ്പ് താലൂക്ക്, 13 ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, വാട്ട്‌സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. നവംബർ 28 മുതൽ ഡിസംബർ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ വച്ച് മന്ത്രിമാർ തീരുമാനം കൈക്കൊള്ളും. അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല ജില്ലാ കളക്ടർക്കാണ്.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്തുന്നത്.
അദാലത്തിനായി ജില്ലാതല മോണിറ്ററിംഗ് സെൽ, താലൂക്ക് അദാലത്ത് സെൽ, ഓരോ വകുപ്പിലും ജില്ലാ അദാലത്ത് സെൽ എന്നിവ രൂപീകരിക്കും.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
പരിഗണിക്കാത്ത വിഷയങ്ങൾ
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ, വായ്പ എഴുതി തള്ളൽ, പോലീസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളളവ), ജീവനക്കാര്യം (സർക്കാർ), റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.
Kannur
നോമ്പ് കാലത്തെ മനോഹര കാഴ്ച, കൂട്ടുകാരിയുടെ വീട് ജപ്തിയിൽ നിന്നൊഴിവാക്കിയെടുത്ത് വനിതകളുടെ ‘നോമ്പ് തുറ ചലഞ്ച്’

കണ്ണൂർ: നൂറ് രൂപയുടെ നോമ്പ് തുറ കിറ്റ് ചലഞ്ച് നാട്ടുകാർ ഏറ്റെടുത്തു. വിനീതയുടെ കിടപ്പാടം ജപ്തിയിൽ നിന്ന് ഒഴിവാക്കി ഒരു കൂട്ടം സ്ത്രീകൾ. കൂട്ടുകാരിയുടെ ബാങ്ക് ലോണ്‍ അടയ്ക്കാൻ നോമ്പ് തുറ ചലഞ്ച് നടത്തിയ ഒരു കൂട്ടം സ്ത്രീകള്‍ ഒടുവിൽ ലക്ഷ്യത്തിലെത്തി. കണ്ണൂര്‍ എടക്കാട്ടെ വിനീതയുടെ കടം വീട്ടാൻ നൂറ് രൂപയ്ക്ക് നോമ്പ് തുറ കിറ്റ് തയ്യാറാക്കിയ ഒരു കൂട്ടം സ്ത്രീകൾ നടത്തിയ ചലഞ്ച് വിജയിച്ചു. ജപ്തി ഭീഷണിയിൽ ആയിരുന്ന വീട് 11 ലക്ഷം സ്വരൂപിച്ചാണ് ഇവർ തിരിച്ചെടുത്തത്. വിനീതയ്ക്ക് കൈത്താങ്ങായത് കെട്ടിനകം ലേഡീസ് യൂണിറ്റിലെ സ്ത്രീകളായിരുന്നു. നോമ്പുതുറ കിറ്റടക്കമുള്ള ചലഞ്ചുകൾ സംഘടിപ്പിച്ചായിരുന്നു പണം സ്വരൂപിച്ചത്.
എടക്കാടെ മാജിദയുടെ വീട്ടിൽ വച്ചായിരുന്നു സ്ത്രീകളുടെ കൂട്ടായ്മ കിറ്റ് തയ്യാറാക്കിയിരുന്നത്. ഓരോ വീട്ടിൽ നിന്ന് തയ്യാറാക്കുന്ന പലഹാരങ്ങൾ ഒന്നിച്ച് ഉൾപ്പെടുത്തിയായിരുന്നു കിറ്റ് തയ്യാറാക്കിയിരുന്നത്. ഭർത്താവ് ബിസിനസ് ആവശ്യത്തിനായി എടുത്ത ലോണാണ് ഇത്തരത്തിൽ അടച്ചത്. പലിശയും കൂട്ടുപലിശയും അടക്കം നാൽപത് ലക്ഷം രൂപയോളം ആയിരുന്നു അടക്കാനുള്ളത്. ബാങ്കുകാരുമായി സംസാരിച്ച് പലിശ ഒഴിവാക്കി തന്നിരുന്നു. ഇത് 16 ലക്ഷം രൂപയായിരുന്നു.
ഭർത്താവ് മരിച്ചതോടെ വിനീതയും രണ്ട് മക്കളും തനിച്ചായിരുന്നു. 16 ലക്ഷത്തിൽ 5 ലക്ഷത്തോളം രൂപ വിനീതയുടെ ബന്ധുക്കൾ സമാഹരിച്ചിരുന്നു. ശേഷിച്ച 11 ലക്ഷം രൂപയാണ് സ്ത്രീകളുടെ കൂട്ടായ്മ സമാഹരിച്ചത്. പറ്റുമോയെന്ന പേടിയിലായിരുന്നു ആരംഭിച്ചത്. ഫെബ്രുവരി പകുതിക്ക് വച്ചാണ് ആരംഭിച്ചത്. കിറ്റ് വാങ്ങിയതിന് പുറമേ ഒരുപാട് വ്യക്തികൾ സഹായം ആയി എത്തിയെന്നാണ് വിനീതയുടെ കൂട്ടുകാർ പറയുന്നു. വിനീതയ്ക്ക് ആധാരം കൈമാറുമ്പോഴുണ്ടായ സന്തോഷം അതാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് ഈ കുട്ടുകാരികൾ പ്രതികരിക്കുന്നത്.
Kannur
പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

കണ്ണൂർ: ഏപ്രിൽ ഏഴിന് തുടങ്ങുന്ന അഫിലിയറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2025, നാലാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2025 എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷ സമയം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ (വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ).
Kannur
ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്