THALASSERRY
പന്തക്കൽ അയ്യപ്പ ക്ഷേത്രത്തിലെ കവർച്ച: മോഷ്ടാവ് പിടിയിൽ

മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലെ കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തു.കാസർകോട് തളങ്കര വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പത്തനംതിട്ട മലയോലപ്പുഴയിലെ കല്ലൂർ വിഷ്ണുവിനെയാണ് (32) അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണ് കാസർകോട് തളങ്കരയിലെ വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയത്.
പന്തക്കൽ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച ചില്ലറ നാണയത്തുട്ടുകൾ ടൗണിലെ കടയിൽ നൽകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് വ്യക്തമാത്.ക്ഷേത്രത്തിലെ ഓഫിസ് മുറിയിൽ സഞ്ചിയിൽ സൂക്ഷിച്ച നാണയങ്ങളും വഴിപാട് കൗണ്ടറിലെ മേശവലിപ്പിലുണ്ടായിരുന്ന പണവുമുൾെപ്പടെ 2,000 രൂപയോളമാണ് കവർന്നത്. അന്നദാന ഹാളിൽ സൂക്ഷിച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ ചില്ലുകൾ തകർത്താണ് മോഷ്ടാവ് കൗണ്ടറിലെത്തിയത്. ബുധനാഴ്ച് പുലർച്ച 4.30ന് അയ്യപ്പകീർത്തനം വെക്കാൻ ഭാരവാഹിയായ രവി നികുഞ്ജം ക്ഷേതത്തിലെത്തിയപ്പോഴാണ് വഴിപാട് കൗണ്ടറിലെ മേശവലിപ്പ് അടക്കമുള്ള സാമഗ്രികൾ ഓഫിസ് വരാന്തയിൽ ചിതറിക്കിടക്കുന്നത് കണ്ടത്. ഉടൻ പന്തക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പള്ളൂർ എസ്.ഐ സി.വി. റെനിൽ കുമാർ, പന്തക്കൽ എസ്.ഐ പി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. കാവി മുണ്ടും കള്ളി ടീഷർട്ടും ധരിച്ചയാൾ അർധരാത്രി ക്ഷേത്രത്തിൽ പ്രവേശിച്ച് മോഷണം നടത്തുന്നത് വ്യക്തമാണ്. പള്ളൂർ പൊലീസ് കാസർകോട്ടെത്തി നിലവിൽ റിമാൻഡിലുള്ള പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റുചെയ്യുമെന്ന് എസ്.ഐ പറഞ്ഞു.
THALASSERRY
ഗതാഗത നിയന്ത്രണം; തലശ്ശേരിയിൽ പാർക്കിങ് സൗകര്യമൊരുക്കി

തലശ്ശേരി: ലോഗൻസ് റോഡ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വരുന്ന വാഹനങ്ങൾ ജൂബിലി റോഡിലെ ഡൗൺ ടൗൺ മാളിന് സമീപമുള്ള ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തെ പാർക്കിങ് സ്ഥലം ഉപയോഗിക്കണം. പാനൂർ ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്കു വരുന്ന പ്രൈവറ്റ് വാഹനങ്ങൾക്ക് ടൗൺ ബാങ്കിനു മുൻവശം പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് റെയിൽവേ മേൽപ്പാലത്തിന് വലത് വശമുള്ള ടി.സി മുക്കിലെ പഴയ സർക്കസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
ധർമടം പിണറായി ഭാഗത്തുനിന്നു തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങൾ തലശ്ശേരി കോട്ട, മുനിസിപ്പൽ പാർക്കിങ്ങ്, ഹാർബർ സിറ്റി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. എൻ.സി.സി റോഡിൽ ഡ്യൂട്ടി ഫ്രീ ഡിസ്കൗണ്ട് മെഡിക്കൽ സ്റ്റോറിന് പുറകുവശം പാർക്കിങ്ങിനായി ഉപയോഗിക്കണം. ഒ.വി റോഡിൽ ചിത്രവാണി ടാക്കീസ് നിന്നിരുന്ന സ്ഥലം, ടെലി ആശുപത്രിക്കു പുറക് വശം, ജൂബിലി റോഡിലെ ഡൗൺ ടൗൺ മാൾ എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്