സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി. മുതിർന്ന പാർട്ടി അംഗം പി.തങ്കപ്പൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗംഎൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ടി . അനീഷ് അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റിയംഗം ഡോ.വി.ശിവദാസൻ എം.പി , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.ഹരീന്ദ്രൻ, കാരായി രാജൻ, പി.പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ .ശ്രീധരൻ , എൻ .വി .ചന്ദ്രബാബു, ബിനോയ് കുര്യൻ, വി. ജി. പദ്മനാഭൻ, അഡ്വ.എം രാജൻ എന്നിവർ സംസാരിച്ചു. തങ്കമ്മ സ്‌കറിയരക്തസാക്ഷി പ്രമേയവും അഡ്വ. ജാഫർ നല്ലൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രതിനിധി സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലിന് സമാപിക്കും. തുടർന്ന് വളണ്ടിയർ മാർച്ചും ബഹുജനറാലിയും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യും. പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു മുഖ്യപ്രഭാഷണം നടത്തും. 11 ലോക്കലുകളിൽ നിന്നായി 140 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.