ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Share our post

കുടുംബശ്രീ മിഷന്റെ തൊഴില്‍ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതി ഡി ഡി യു ജി കെ വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍, മള്‍ട്ടി സ്‌കില്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്) കോഴ്സുകള്‍ക്ക് മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് മുന്‍ഗണന. എസ്എസ്എല്‍സി/പ്ലസ്ടു യോഗ്യതയുള്ള 18 നും 30 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള ലക്ഷ്മി ദീപ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ഓഫീസില്‍ നവംബര്‍ 25 നും 30 നും ഇടയില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് എത്തണം. ഫോണ്‍: 6282127342


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!