IRITTY
കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

ഇരിട്ടി:ക്ഷീരസംഘം മാതൃകയിൽ റബർ പാലളന്ന് കർഷകരിൽനിന്ന് ശേഖരിച്ച് ഗ്രേഡ് റബർ ഷീറ്റാക്കി മാറ്റുന്ന ജില്ലയിലെ ആദ്യത്തെ സഹകരണ റബർ ഫാക്ടറി കിളിയന്തറ നിരങ്ങൻചിറ്റയിൽ പ്രവർത്തനക്ഷമമായി. അടുത്തയാഴ്‌ച ഉദ്‌ഘാടനം ചെയ്യും. കിളിയന്തറ സർവീസ് സഹകരണ ബാങ്കാണ് നിരങ്ങൻചിറ്റയിൽ വാങ്ങിയ അരയേക്കർ സ്ഥലത്ത് നിർമിച്ച ഫാക്ടറിയിൽ നൂതന സംരംഭം ആരംഭിക്കുന്നത്. രണ്ടുകോടി രൂപയുടേതാണ് പദ്ധതി.
കർഷകരിൽനിന്ന് റബർപാൽ വാങ്ങി നിരങ്ങൻചിറ്റ ഫാക്ടറിയിൽ സംഭരിക്കും. ആർഎസ്‌എസ് ഗ്രേഡ് നാലിനം ഷീറ്റടിക്കാനുള്ള ഉപകരണങ്ങൾ ഫാക്ടറിയിലുണ്ട്. പാൽ ഉറയൊഴിച്ച് തത്സമയം ഷീറ്റാക്കി മാറ്റും. ഷീറ്റിന് തൂക്കത്തോതിൽ മാർക്കറ്റ് വില പത്തുദിവസം കൂടുമ്പോൾ നൽകും. ലാറ്റക്സ് ഷീറ്റാക്കി മാറ്റുന്ന വ്യക്തിഗത ചെലവ് കുറയ്‌ക്കാനും മേത്തരം ഷീറ്റ് ലഭ്യമാക്കി ഉയർന്ന വില കർഷകർക്ക് നൽകാനുമാണ് സംരംഭം തുടങ്ങുന്നതെന്ന് ബാങ്ക് പ്രസിഡന്റ് വി കെ ജോസഫ്, സെക്രട്ടറി എൻ അശോകൻ എന്നിവർ പറഞ്ഞു.ഉദ്‌ഘാടനം കഴിയുന്നതോടെ റബർ കാർഷിക മേഖലയിലെ കർഷകർക്കാകെ പ്രയോജനപ്പെടുന്ന തരത്തിൽ ഫാക്ടറി പ്രവർത്തനം വിപുലപ്പെടുത്തും. പ്രതിദിനം 2000 ലിറ്റർ ലാറ്റക്സ് ഗ്രേഡ് ഷീറ്റാക്കാനുള്ള ശേഷിയുണ്ട് ഫാക്ടറിക്ക്.
IRITTY
കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ


ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
IRITTY
പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി


ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്