നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. എലത്തൂര്‍ സ്വദേശികളായ അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞിപ്പാലത്തിനും ഇടയില്‍ വെച്ചാണ് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന നടക്കാവ് സ്റ്റേഷനിലെ പോലീസുകാരെ യുവാക്കള്‍ ആക്രമിച്ചത്.പരിശോധനയ്ക്കിടെ കാറില്‍ വന്ന യുവാക്കള്‍ പോലീസിനെ അക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും