Connect with us

Kannur

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

Published

on

Share our post

മാവിലായി:മാവിലായി മൂന്നാംപാലത്ത് വലിയ തോടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടെ ഹെറിറ്റേജ് സ്ക്വയർ വരുന്നു. കണ്ണൂർ–- കൂത്തുപറമ്പ് സംസ്ഥാന പാതയോടുചേർന്ന്‌ എ കെ ജിയുടെ പേരിൽ നിർമിക്കുന്ന ചത്വരത്തിന് കിഫ്ബി അംഗീകാരം നൽകി.പെരളശേരി പഞ്ചായത്തിലെ മൂന്നാംപാലത്ത് തകരാറിലായ രണ്ടു പാലങ്ങൾ പുനർനിർമിക്കുന്നതിന്റെ ഭാഗമായി രണ്ടുമീറ്ററോളം റോഡ് ഉയർത്തേണ്ടി വന്നപ്പോൾ പല കച്ചവടസ്ഥാപനങ്ങളും താഴെയായിരുന്നു. ഇത്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ മാവിലായിയിൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വിപുലമായ സൗകര്യങ്ങളോടെ എ കെ ജി ഹെറിറ്റേജ് സ്ക്വയർ നിർമിക്കാൻ ബജറ്റിൽ 25 കോടി അനുവദിച്ചത്‌.
ഓപ്പൺ എയർ തിയറ്റർ, ഷോപ്പിങ്‌ കിയോസ്‌കുകൾ, കോഫി ഷോപ്പ്, ടോയ്‌ലെറ്റ്, കാർ പാർക്കിങ്ങ് തുടങ്ങി വിവിധ സൗകര്യങ്ങളുള്ള വിശാലമായ ടേക്ക് എ ബ്രേക്ക് സംവിധാനമാണ് ആദ്യഘട്ട പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് വിശ്രമിക്കാനും സമീപ പ്രദേശങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാനുംകൂടി ലക്ഷ്യമിട്ടാണ് ഹെറിറ്റേജ് സ്‌ക്വയർ രൂപകൽപ്പന ചെയ്തത്. കരകൗശല വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിൽപ്പനയും ലക്ഷ്യമിടുന്നു. ഓപ്പൺ എയർ തിയറ്ററിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.
പെരളശേരി എ കെ ജി മ്യൂസിയം, മക്രേരി അമ്പലം, പെരളശേരി അമ്പലം, ചെറുമാവിലായി ഡാം സൈറ്റ് പാർക്ക്, അടി ഉത്സവം നടക്കുന്ന മാവിലാക്കാവ് എന്നിവയൊക്കെ ടൂറിസത്തിന്റെ അനന്തസാധ്യതകളിലേക്കാണ് വാതിൽ തുറന്നിടുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒന്നിച്ചൊത്തുകൂടാനും സാംസ്കാരിക പരിപാടികൾ ആസ്വദിച്ച് സായാഹ്നം ചെലവഴിക്കാനുമുള്ള പൊതുഇടമായി മാവിലായി ഹെറിറ്റേജ് സ്ക്വയർ മാറും.


Share our post

Kannur

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 2024-25ലെ ബിഫാം കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് (എംയു-ഒന്ന്, എസ്എം-ഒന്ന്) നവംബർ 23ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരത്തെ കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം.ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഡാറ്റാ ഷീറ്റ്, മറ്റ് അനുബന്ധ രേഖകളുമായി രാവിലെ 11 നകം കണ്ണൂർ ഗവ. മെഡിക്കർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എംയു വിഭാഗത്തിൽ ഒഴിവ് വന്നാൽ അത് സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലേക്ക് മാറ്റും. സ്‌പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം തേടണം.  ഫോൺ : 0497 2882356, വെബ്സൈറ്റ്: gmckannur.edu.in


Share our post
Continue Reading

Kannur

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Published

on

Share our post

കണ്ണൂർ: ജില്ലയെ ക്ലീൻ ആക്കാൻ ക്ലീൻ കേരള കമ്പനിക്ക് സ്വന്തം വാഹനമെത്തി.ക്ലീൻ കേരള കമ്പനിക്ക്‌ നൽകിയ ആദ്യ വാഹനം ജില്ലക്കാണ് അനുവദിച്ചത്. മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണിത്.സ്വന്തം വാഹനം എത്തുന്നത് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഇനി സ്വന്തം വാഹനത്തിൽ പാഴ്‌വസ്തുക്കൾ ആർ. ആർ.എഫുകളിലേക്കും മറ്റ് സംസ്കരണ കേന്ദ്രത്തിലേക്കും എത്തിക്കാം. വാഹനം തിരുവനന്തപുരം ക്ലീൻ കേരള കമ്പനി ഹെഡ് ഓഫീസിൽ നിന്നും മാനേജിങ് ഡയറക്ടർ ജി കെ സുരേഷ് കുമാറിൽ നിന്നും ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് ഏറ്റുവാങ്ങി.


Share our post
Continue Reading

Kannur

മിനി ജോബ് ഫെയര്‍

Published

on

Share our post

കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ലോണ്‍ ഓഫീസര്‍, ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍), സര്‍വീസ് അഡൈ്വസര്‍, ഫീല്‍ഡ് സെയില്‍സ്, സെയില്‍സ് ഓഫീസര്‍, മെയിന്റ്റയിനെന്‍സ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍ (എല്‍ എം വി), അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്, സ്‌പൈര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, സി സി ടി വി ടെക്നിഷ്യന്‍, പ്രോഡക്റ്റ് പ്രോക്യോറ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പെര്‍ച്ചസ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് തസ്തികകളിലേക്ക് നവംബര്‍ 23ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ് ടു, ഡിഗ്രി, ബി ടെക്ക്/ഡിപ്ലോമ (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), ഐ ടി ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 6282942066.


Share our post
Continue Reading

Kannur17 mins ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala21 mins ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala22 mins ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur51 mins ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala56 mins ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala2 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala3 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala3 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala3 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India3 hours ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!