കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

യാത്രത്തിരക്ക് കുറക്കാനായി കേരളത്തിൽ ഓടുന്ന മുപ്പത് തീവണ്ടികളിലായി 55 ജനറൽ കോച്ചുകൾ കൂട്ടിച്ചേർത്തു.ഈവർഷം അവസാനത്തോടെ കേരളത്തിലൂടെ ഓടുന്ന പതിനാറ് തീവണ്ടികളിലായി 24 ജനറൽ കോച്ചുകൾ ഉൾപ്പെടുത്തും.
ഓഖ എറണാകുളം എക്സ്‌പ്രസ് (16337/38)
എറണാകുളം ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (12683/84)
എറണാകുളം പട്‌ന സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (22643/44)
എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (12617/18)
തിരുവനന്തപുരം ന്യൂഡൽഹി എക്സ്‌പ്രസ് (12625/26)
തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസ് (16346/44)
തിരുവനന്തപുരം ഷാലിമാർ എക്സ്‌പ്രസ് (22641/42)
കൊച്ചുവേളി മൈസൂരു എക്സ്‌പ്രസ് (16315/16)
കൊച്ചുവേളി കോർബ(22647/48)
കൊച്ചുവേളി ഇന്ദോർ അഹല്യനഗരി എക്സ്‌പ്രസ് (22645/46)
കൊച്ചുവേളി നിസാമുദ്ദീൻ (12643/44) ഉൾപ്പെടെ 30 തീവണ്ടികളിലാണ് ജനറൽ കോച്ചുകൾ കൂട്ടിയത്.
കോച്ചുകൾ കൂട്ടിയ മറ്റ് തീവണ്ടികളുടെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഉത്സവ-വേനൽക്കാല അവധിക്കാലത്ത് കൂടുതൽ തീവണ്ടികളും ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.