തിരുവല്ല(പത്തനംതിട്ട): ഒത്ത നടുവിൽ വെള്ളവരയുമായി നെടുനീളത്തിൽ മിനുസ്സമുള്ള റോഡ്. ഇരുവശത്തും പുഞ്ച. ക്യാമറാക്കണ്ണിൽ മനോഹരമായ ദൃശ്യം വിരിയും. ലൊക്കേഷൻ ഒത്തുകിട്ടിയപ്പോൾ ഇരുചക്രവാഹനത്തിൽ പാഞ്ഞ് റീൽസെടുക്കാൻ തിരക്കായി. ചിത്രീകരണം അതിരുവിട്ട് അപകടത്തിലേക്ക് നയിച്ചപ്പോൾ നാട്ടുകാർ ബാനർ എഴുതി മുന്നറിയപ്പ് സ്ഥാപിച്ചു; ഇരുചക്രവാഹനത്തിൽ റീൽസ് എടുത്താൽ കൈയുംകാലും തല്ലിയൊടിക്കും.
ഉന്നതനിലവാരത്തിൽ പണിത മനയ്ക്കച്ചിറ-കവിയൂർ-കിഴക്കൻമുത്തൂർ റോഡിലാണ് റീൽസെടുക്കാനുള്ള പാച്ചിൽ അപകടത്തിന് വഴി തുറക്കുന്നത്. മുത്തൂർ-മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപമാണ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ബാനർ കെട്ടിയത്. യുവാക്കൾ റീൽസ് ചിത്രീകരിക്കുന്നതിനിടെ പുതുതലമുറബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് പരസ്യതാക്കീത് പ്രത്യക്ഷപ്പെട്ടത്.
കവിയൂരിൽനിന്ന് തിരുവല്ല നഗരത്തിലേക്ക് എത്തുന്ന വഴിയിലാണ് നാട്ടുകടവ് പാലം. കഴിഞ്ഞദിവസം നാല് യുവാക്കൾ ചേർന്ന് നടത്തിയ റീൽസ് ചിത്രീകരണത്തിനിടെയാണ് ബൈക്ക് ഓട്ടോറിക്ഷക്ക് പിന്നിൽ ഇടിച്ചത്. കവിയൂർ ദിശയിൽനിന്നും വന്ന ബൈക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ പാലത്തിന്റെ ഇടതുഭാഗത്തേക്ക് മറിഞ്ഞു. ഡ്രൈവർ കിഴക്കൻമുത്തൂർ നാലുവേലിൽ സണ്ണിക്ക് പരിക്കേറ്റു. വലതുഭാഗത്തേക്ക് തെറിച്ച ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി(19) കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബൈക്ക് പലകഷണങ്ങളായി. ജഗന്നാഥനേയും സുഹൃത്തും ബൈക്ക് ഉടമയുമായ കല്ലൂപ്പാറ സ്വദേശി രാഹുൽ(19)നെയും നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ മറ്റൊരുബൈക്കിൽ രക്ഷപ്പെട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർചെയ്തില്ല. യുവാക്കളെ താക്കീതുനൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
തിരുവല്ല (പത്തനംതിട്ട): ഒത്ത നടുവിൽ വെള്ളവരയുമായി നെടുനീളത്തിൽ മിനുസ്സമുള്ള റോഡ്. ഇരുവശത്തും പുഞ്ച. ക്യാമറാക്കണ്ണിൽ മനോഹരമായ ദൃശ്യം വിരിയും. ലൊക്കേഷൻ ഒത്തുകിട്ടിയപ്പോൾ ഇരുചക്രവാഹനത്തിൽ പാഞ്ഞ് റീൽസെടുക്കാൻ തിരക്കായി. ചിത്രീകരണം അതിരുവിട്ട് അപകടത്തിലേക്ക് നയിച്ചപ്പോൾ നാട്ടുകാർ ബാനർ എഴുതി മുന്നറിയപ്പ് സ്ഥാപിച്ചു; ഇരുചക്രവാഹനത്തിൽ റീൽസ് എടുത്താൽ കൈയുംകാലും തല്ലിയൊടിക്കും.
ഉന്നതനിലവാരത്തിൽ പണിത മനയ്ക്കച്ചിറ-കവിയൂർ-കിഴക്കൻമുത്തൂർ റോഡിലാണ് റീൽസെടുക്കാനുള്ള പാച്ചിൽ അപകടത്തിന് വഴി തുറക്കുന്നത്. മുത്തൂർ-മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപമാണ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ബാനർ കെട്ടിയത്. യുവാക്കൾ റീൽസ് ചിത്രീകരിക്കുന്നതിനിടെ പുതുതലമുറബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് പരസ്യതാക്കീത് പ്രത്യക്ഷപ്പെട്ടത്.
കവിയൂരിൽനിന്ന് തിരുവല്ല നഗരത്തിലേക്ക് എത്തുന്ന വഴിയിലാണ് നാട്ടുകടവ് പാലം. കഴിഞ്ഞദിവസം നാല് യുവാക്കൾ ചേർന്ന് നടത്തിയ റീൽസ് ചിത്രീകരണത്തിനിടെയാണ് ബൈക്ക് ഓട്ടോറിക്ഷക്ക് പിന്നിൽ ഇടിച്ചത്. കവിയൂർ ദിശയിൽനിന്നും വന്ന ബൈക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പാലത്തിന്റെ ഇടതുഭാഗത്തേക്ക് മറിഞ്ഞു. ഡ്രൈവർ കിഴക്കൻമുത്തൂർ നാലുവേലിൽ സണ്ണിക്ക് പരിക്കേറ്റു. വലതുഭാഗത്തേക്ക് തെറിച്ച ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി(19) കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ബൈക്ക് പലകഷണങ്ങളായി. ജഗന്നാഥനേയും സുഹൃത്തും ബൈക്ക് ഉടമയുമായ കല്ലൂപ്പാറ സ്വദേശി രാഹുൽ(19)നെയും നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ മറ്റൊരുബൈക്കിൽ രക്ഷപ്പെട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർചെയ്തില്ല. യുവാക്കളെ താക്കീതുനൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.