Connect with us

Kerala

കെ-ടെറ്റ്: സമയ പരിധി നീട്ടി, തിരുത്തലുകൾക്കും അവസരം

Published

on

Share our post

കെ-ടെറ്റ് നവംബർ 2024 പരീക്ഷക്ക് അപേക്ഷ നൽകാനുള്ള സമയ പരിധി നീട്ടി.അപേക്ഷ നവംബർ 25-ന് വൈകിട്ട് 5 വരെ നൽകാം. അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ഉണ്ട്.അപേക്ഷ നൽകിയവർക്ക് ഫോട്ടോ, ലാംഗ്വേജ്, ഓപ്‌ഷണൽ സബ്ജ‌ക്‌ടുകൾ, വിദ്യാഭ്യാസ ജില്ല, പേര്, രക്ഷകർത്താവിൻ്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും നവംബർ 25ന് വൈകിട്ട് 5 വരെ തിരുത്താം.Candidate Login ൽ കയറി വേണം തിരുത്തലുകൾ വരുത്താൻ. കൂടുതൽ വിവരങ്ങൾക്ക് ktet.kerala.gov.in സന്ദർശിക്കുക.


Share our post

Kerala

എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ

Published

on

Share our post

തിരുവനന്തപുരം: ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും ജാഗരൂകമായി. വാഹനയാത്രക്കാർക്കു പിഴകൾ വന്നുതുടങ്ങി. സീറ്റ്‌ബെൽറ്റും ഹെൽമെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെൽട്രോണിനു നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകൾ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്.

ഇടക്കാലത്ത് സാങ്കേതികപ്രശ്‌നങ്ങളും മറ്റും കാരണം എ.ഐ. ക്യാമറകൾ വഴിയുള്ള പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി പലരും പരാതിപ്പെടുന്നു. പോങ്ങുംമൂട് സ്വദേശിയായ സന്തോഷ് എന്നയാൾക്ക് കഴിഞ്ഞദിവസം പട്ടം ജങ്ഷനിൽ സിഗ്നൽ തെറ്റിച്ചതിന് രണ്ടുതവണയാണ് മൂവായിരം രൂപ വീതം പിഴ വന്നത്‌. അടുത്തദിവസം വര മുറിച്ചുകടന്നതിന് ഇതേയാൾക്കു വീണ്ടും മൂവായിരം രൂപ പിഴയിട്ടു.

ക്യാമറകൾ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ ഏറിയിരുന്നു. ക്യാമറകൾ പകർത്തുന്നില്ലെന്ന ധൈര്യത്തിലായിരുന്നു പലരും.

കഴിഞ്ഞയാഴ്ചമുതൽ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ മൊബൈൽഫോണിൽ വന്നുതുടങ്ങിയപ്പോഴാണ് വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. എസ്.എം.എസ്. ആയി ലഭിക്കുന്ന ലിങ്കിൽ കയറി ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്ക്കാം. ഏഴുദിവസത്തിനകം അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വൽ കോടതിയിലേക്കു കൈമാറുന്നത്. അതേസമയം അറിയിപ്പുകൾ വൈകി വരുന്നതിനാൽ പലർക്കും പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളുണ്ട്. എസ്.എം.എസ്. ലഭിച്ചശേഷം പിഴയടയ്‌ക്കാൻ നോക്കുമ്പോഴാണ് പലരും ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞുവെന്ന് അറിയുന്നത്. നഗരത്തിലെ പല പ്രധാന കവലകളിലും സിഗ്നൽ സംവിധാനം മുൻ മാസങ്ങളിൽ പണിമുടക്കിയിരുന്നു. സ്മാർട്ട്‌സിറ്റി റോഡുപണിയുടെ ഭാഗമായി പലയിടത്തും വൺവേ സംവിധാനം ഇല്ലാതെയായി. പലയിടത്തും റോഡിലെ വരകൾ മായ്ഞ്ഞുപോവുകയും ചെയ്തു.

റോഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ക്യാമറകൾ പ്രവർത്തിപ്പിച്ച് അനാവശ്യ പിഴകൾക്ക് ഇടയാക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.


Share our post
Continue Reading

Kerala

സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ സി.ബി.എസ്.ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

Published

on

Share our post

സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിക്കും. ടൈംടേബിള്‍ cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.പത്താം ക്ലാസുകാര്‍ക്ക് ആദ്യ പരീക്ഷ ഇംഗ്ലീഷാണ്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30ന് ആരംഭിക്കും


Share our post
Continue Reading

Kerala

41 വർഷത്തെ അധ്യാപനം, 73ലും ക്ലാസ് മുറിയിൽ; അമ്മിണി ടീച്ചർ പറയും ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍

Published

on

Share our post

നെടുങ്കണ്ടം: ‘ദേ ഷട്ട് ദ റോഡ് ത്രൂ ദ വുഡ്സ് സെവന്റി ഇയേഴ്സ് എഗോ…’ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ദി വേ ത്രൂ ദി വുഡ്‌സ് എന്ന കവിത ഉറക്കെ വായിച്ച് കുട്ടികൾക്ക് വിശദീകരിക്കുകയാണ് 73 കാരിയായ അമ്മിണി ജേക്കബ്. പ്രായത്തിന്റെ അവശതകൾ പലതുണ്ട്. കൂടെ കഴിഞ്ഞദിവസം തോളെല്ല് പൊട്ടിയതിന്റെ കഠിനവേദനയും. എന്നാൽ ക്ലാസ് മുറിയിലെത്തിയാൽ ഇതെല്ലാം പടിക്ക് പുറത്താണെന്ന് പറയും കുട്ടികളുടെ പ്രിയപ്പെട്ട ഈ ടീച്ചറമ്മച്ചി.

ഈ ഊർജമാണ് കഴിഞ്ഞ 45 വർഷം അധ്യാപനരംഗത്ത് തന്നെ നിലനിർത്തിയതെന്ന് ടീച്ചർ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമായി പതിനായിരങ്ങളുടെ ശിഷ്യ സമ്പത്തുള്ള അമ്മിണി നെടുങ്കണ്ടം എസ്.ഡി.എ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി എത്തുന്നത് 1978-ലാണ്. നീണ്ട 41 വർഷം, സ്ഥാനകയറ്റങ്ങൾ ലഭിച്ചിട്ടും അതെല്ലാം തിരസ്‌കരിച്ച് 2014-ൽ ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചു. എന്നാൽ പ്രിയപ്പെട്ട ടീച്ചറെ ഇനിയും സ്‌കൂളിന് വേണമെന്ന് സ്‌കൂൾ അധികാരികൾ ആഗ്രഹിച്ചു. അധ്യാപികയായിതന്നെ മരിക്കണമെന്ന മോഹം ടീച്ചർക്കും. അങ്ങനെ സ്‌കൂൾ മാനേജ്‌മെന്റിന്റെ സ്‌നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി രണ്ടാഴ്ചയ്ക്കുശേഷം താത്കാലിക അടിസ്ഥാനത്തിൽ തിരികെ ജോലിയിലേക്ക്.

കോവിഡ് മഹാമാരി വന്നപ്പോൾ ഓൺലൈൻ ക്ലാസുകളുമായി പൊരുത്തപ്പെടാനാകാതെ ഒരുവർഷം മാറിനിന്നു. അധ്യാപനത്തോടൊപ്പം കുട്ടികളോട് പ്രകടിപ്പിക്കുന്ന സ്‌നേഹവാത്സല്യങ്ങൾ കൂടിയാണ് ടീച്ചറെ സ്‌കൂളിനും കുട്ടികൾക്കും പ്രിയങ്കരിയാക്കുന്നതെന്ന് പ്രിൻസിപ്പൽ സണ്ണി കെ.ജോൺ പറയുന്നു. അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിൽ അല്ല. എന്നാൽ കുട്ടികളെ സ്‌നേഹപൂർവം ശാസിക്കുന്നതിനുപോലും അധ്യാപകർക്കെതിരേ നടപടി ഉണ്ടാകുന്ന പ്രവണതകൾ നല്ലതല്ലെന്നും അമ്മിണി ടീച്ചർ പറയുന്നു.

ഭർത്താവ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ച പരേതനായ പി.സി. ജയചന്ദ്രൻ. മകൻ ബിബിൻ നെടുങ്കണ്ടം ടെലിവിഷൻ ചാനലുകളിൽ മിമിക്രി കലാകാരനാണ്. മകൾ മോനിഷ, നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളിൽ അധ്യാപികയാണ്.


Share our post
Continue Reading

Kerala25 mins ago

എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ

India42 mins ago

ജയിലിലായ വിചാരണത്തടവുകാര്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുന്നു

Kerala2 hours ago

കെ-ടെറ്റ്: സമയ പരിധി നീട്ടി, തിരുത്തലുകൾക്കും അവസരം

Kerala2 hours ago

സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ സി.ബി.എസ്.ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

IRITTY2 hours ago

ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ ഒന്ന് മുതൽ 15 വരെ

Kerala3 hours ago

41 വർഷത്തെ അധ്യാപനം, 73ലും ക്ലാസ് മുറിയിൽ; അമ്മിണി ടീച്ചർ പറയും ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍

Kerala3 hours ago

റീൽസ് എടുപ്പ് അതിരുകടന്നു; ഒടുവിൽ നാട്ടുകാർ എഴുതിവെച്ചു, ‘കൈയും കാലും തല്ലിയൊടിക്കും’

KOLAYAD3 hours ago

കോളയാട് ടൗൺ സമ്പൂർണ സൗന്ദര്യവത്കരണത്തിലേക്ക്

Kerala3 hours ago

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

Kerala18 hours ago

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: കണ്ണൂരിൽ ക്വിസ് മത്സരം 29ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!