അഞ്ച് തസ്‌തികകളിൽ പി.എസ്.സി ചുരുക്കപ്പട്ടിക: ഒരുസാധ്യത പട്ടിക

പൊലീസ് വകുപ്പിൽ വുമൻ പൊലീസ് കോൺസ്റ്റബിൾ അടക്കം അഞ്ച് തസ്തികകളിൽ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, ജൂനിയർ ഇൻസ്ട്രകടർ (ഫിറ്റർ), കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ അസിസ്റ്റൻ്റ് മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) എന്നിവയാണ് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കുന്ന മറ്റ് തസ്‌തികകൾ.കെഎസ്എഫ്‌ഇയിൽ പ്യൂൺ/ വാച്ച്‌മാൻ (പാർട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് സാധ്യത പട്ടികയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസറുടെ അർഹത പട്ടികയും പ്രസിദ്ധീകരിക്കും.