Connect with us

Kerala

ശബരിമലയിൽ കുട്ടികൾക്ക് കരുതലായി പൊലീസിന്റെ ബാൻഡ്

Published

on

Share our post

ശബരിമല : ശബരിമലയിലെത്തുന്ന കുട്ടികൾകളുടെ സുരക്ഷാക്കായി ബാൻഡുകൾ വിതരണം ചെയ്ത് പൊലീസ്. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്.തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.


Share our post

Kerala

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: കണ്ണൂരിൽ ക്വിസ് മത്സരം 29ന്

Published

on

Share our post

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി ക്വിസ് മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളെ ഉൾപ്പെടുത്തി കണ്ണൂർ മേഖലയ്ക്കായുള്ള പ്രാഥമിക മത്സരങ്ങൾ നവംബർ 29ന് കണ്ണൂർ ശിക്ഷക് സദനിൽ നടത്തും. സ്‌കൂൾ വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുൻപും കോളേജ് വിദ്യാർഥികൾ ഉച്ച രണ്ട് മണിക്ക് മുൻപും റിപ്പോർട്ട് ചെയ്യണം. ഇവയുടെ ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ നടത്തും. പൊതുജനങ്ങൾക്കായുളള പ്രാഥമിക, ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ നടത്തും. ഒരു സ്‌കൂൾ, കോളേജിൽ നിന്നും പരമാവധി രണ്ട് ടീമുകൾ വീതം. വെബ്‌സൈറ്റ്: www.klibf.niyamasabha.org.


Share our post
Continue Reading

Kerala

കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട്: പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ നൽകാം

Published

on

Share our post

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. ദേശീയ, സംസ്ഥാന തലത്തില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കരട് റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പുകള്‍ സൗജന്യമായി തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിക്കും. മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്ടിയും എന്ന നിരക്കില്‍ ലഭിക്കുന്നതാണ്. https://delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഇന്നും നാളെയും തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്. കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.


Share our post
Continue Reading

Kerala2 hours ago

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: കണ്ണൂരിൽ ക്വിസ് മത്സരം 29ന്

Kannur2 hours ago

വനിതകൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Kerala2 hours ago

കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട്: പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ നൽകാം

IRITTY2 hours ago

വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു;ഉളിക്കൽ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

Kerala2 hours ago

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kannur2 hours ago

പ്രഭാത ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം

Kerala3 hours ago

ശബരിമലയിൽ കുട്ടികൾക്ക് കരുതലായി പൊലീസിന്റെ ബാൻഡ്

PERAVOOR4 hours ago

ഫിദ ഷെറിന് സഹായവുമായി പേരാവൂരിലെ ഓട്ടോ ഡ്രൈവർമാർ

India5 hours ago

യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എന്‍.ടി.എ

Kerala5 hours ago

പുരുഷ ആത്മഹത്യകളിൽ പകുതിയിലേറെയും പങ്കാളി ഉയർത്തുന്ന സമ്മർദം കാരണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!