നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: കണ്ണൂരിൽ ക്വിസ് മത്സരം 29ന്

Share our post

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, കോളേജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി ക്വിസ് മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളെ ഉൾപ്പെടുത്തി കണ്ണൂർ മേഖലയ്ക്കായുള്ള പ്രാഥമിക മത്സരങ്ങൾ നവംബർ 29ന് കണ്ണൂർ ശിക്ഷക് സദനിൽ നടത്തും. സ്‌കൂൾ വിദ്യാർഥികൾ രാവിലെ 10 മണിക്ക് മുൻപും കോളേജ് വിദ്യാർഥികൾ ഉച്ച രണ്ട് മണിക്ക് മുൻപും റിപ്പോർട്ട് ചെയ്യണം. ഇവയുടെ ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ നടത്തും. പൊതുജനങ്ങൾക്കായുളള പ്രാഥമിക, ഫൈനൽ മത്സരങ്ങൾ നിയമസഭാ മന്ദിരത്തിൽ നടത്തും. ഒരു സ്‌കൂൾ, കോളേജിൽ നിന്നും പരമാവധി രണ്ട് ടീമുകൾ വീതം. വെബ്‌സൈറ്റ്: www.klibf.niyamasabha.org.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!