കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട്: പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ നൽകാം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. ദേശീയ, സംസ്ഥാന തലത്തില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കരട് റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പുകള്‍ സൗജന്യമായി തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിക്കും. മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്ടിയും എന്ന നിരക്കില്‍ ലഭിക്കുന്നതാണ്. https://delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.