കര്‍ണാടകയില്‍ ലൈസന്‍സും ആര്‍.സി.യും സ്മാര്‍ട്ടാകുന്നു; വരുന്നത് ചിപ്പ് പതിച്ച ക്യൂ ആര്‍ കോഡുള്ള കാർഡുകൾ

Share our post

ബെംഗളൂരു: കര്‍ണാടകത്തില്‍ ഡ്രൈവിങ് ലൈസന്‍സുകളും വാഹനങ്ങളുടെ ആര്‍.സി. ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി. ചിപ്പ് പതിച്ച് ക്യൂ ആര്‍. കോഡുള്ള കാര്‍ഡുകള്‍ വിതരണംചെയ്യാനാണ് പദ്ധതി. പുതിയ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് കാര്‍ഡുകള്‍ തയ്യാറാക്കുക.വരുന്ന ജനുവരിയോടെ സ്മാര്‍ട്ട് കാര്‍ഡുകളുടെ വിതരണം തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ചിപ്പിലും ക്യൂ ആര്‍ കോഡിലും വിവരങ്ങള്‍ ശേഖരിച്ചു വെക്കാനാകുമെന്നതാണ് നേട്ടം. ആവശ്യം വരുമ്പോള്‍ ഇത് എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യാം.നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സിനെയും ആര്‍.സി.യെയും അപേക്ഷിച്ച് കേടുകൂടാതെ സൂക്ഷിക്കാനാവുമെന്നതും സ്മാര്‍ട്ട് കാര്‍ഡ് ആകുമ്പോള്‍ നേട്ടമാകും. കൂടുതല്‍ സുരക്ഷയും ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!