Kerala
കെ.എസ്.ഇ.ബി സേവനങ്ങൾ ഡിസംബർ ഒന്നുമുതൽ ഓൺലൈനിൽ ;ഓഫീസുകളിൽ ഒരപേക്ഷയും സ്വീകരിക്കില്ല

തിരുവനന്തപുരം:കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാക്കി. കെഎസ്‌ഇബി ഓഫീസുകളിൽ ഇനിമുതൽ നേരിട്ട് ഒരപേക്ഷയും സ്വീകരിക്കില്ല. സേവനം സമയബന്ധിതമായി നടപ്പാക്കാനാണ് പുതിയ തീരുമാനം. സെക്ഷൻ ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിച്ചാൽ നടപടിയെടുക്കുമെന്ന് ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു.ഓൺലെെനിൽ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്‌ടർ ഇത് കൃത്യമായി നിരീക്ഷിക്കണമെന്നും ചെയർമാൻ നിർദേശം നൽകി.
കെഎസ്‌ഇബിയുടെ വെബ്‌സൈറ്റിലെ ഉപഭോക്തൃ സേവന പേജിൽ മലയാളവും തമിഴും കന്നടയും ഉൾപ്പെടുത്തും. അപേക്ഷ നൽകി രണ്ട് പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും. തുടർ നടപടികളുടെ ഓരോ ഘട്ടവും വാട്സാപിലും എസ്‌എംഎസ് ആയും ഉപയോക്താവിന് അറിയാം.
വിതരണ വിഭാഗം ഡയറക്‌ടർക്കുകീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെന്റർ പൈലറ്റ് പദ്ധതിയായി സ്ഥാപിക്കും. ഐടി വിഭാഗത്തിന് കീഴിലായിരുന്ന 1912 കോൾ സെന്റർ ഇനി കസ്റ്റമർ കെയർ സെന്റർ നമ്പർ ആകും.
Kerala
കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി


കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.
Kerala
റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്


കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.
Kerala
ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത


ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്