Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു

Published

on

Share our post

തിരുവനന്തപുരം: നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. വാഹന പരിശോധനയ്ക്കിടെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്കുമാണ് മര്‍ദനമേറ്റത്. വാഹന പരിശോധനയ്ക്കിടെയുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ ഒത്തുകൂടി ഉദ്യോഗസ്ഥര്‍ക്ക് നേരെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. അമ്പതോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. തുടര്‍ന്നു മറ്റു റേഞ്ചുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നാട്ടുകാരെ പിന്തിരിപ്പിക്കുകയും പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രശാന്ത്, ലാല്‍ കൃഷ്ണ, പ്രസന്നന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലാല്‍ കൃഷ്ണയുടെ മാലയും മോഷ്ടിച്ചതായി പരാതിയുണ്ട്.


Share our post

Kerala

മസ്തിഷ്കമരണാനന്തരമുള്ള അവയവദാനം വീണ്ടുംകുറഞ്ഞു

Published

on

Share our post

തൃശ്ശൂർ: മാറ്റിെവക്കാനുള്ള അവയവം കാത്തിരുന്ന് സംസ്ഥാനത്ത് 12 വർഷത്തിനിടെ ജീവൻ നഷ്ടമായത് 1870 പേർക്ക്. ഇക്കാലത്ത് മസ്തിഷ്ക മരണം സംഭവിച്ചവരിൽ 377 പേരുടെ അവയവങ്ങൾ മാത്രമാണ് ദാനം ചെയ്തിട്ടുള്ളത്.അവയവദാന മേൽനോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ്‌ ഓർഗനൈസേഷൻ) കണക്കനുസരിച്ച് നിലവിൽ സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിന് സന്നദ്ധരായവരുടെ എണ്ണം 2,897 ആണ്. ദേശീയതലത്തിൽ 14-ാം സ്ഥാനത്താണ് കേരളം.

വാഹനാപകടങ്ങൾ കൂടുതലുള്ള കേരളത്തിൽ മസ്തിഷ്കമരണവും കൂടുതലായിരിക്കും എന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കൃത്യമായ കണക്ക് ലഭ്യമല്ല. നേരത്തേ സന്നദ്ധത അറിയിച്ചവരെക്കൂടാതെ മസ്തിഷ്കമരണം ഉണ്ടായശേഷം ബന്ധുക്കളുടെ സമ്മതത്തോടെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നതുകൊണ്ടാണ് എണ്ണം ഇത്രയെങ്കിലുമായത്.സന്നദ്ധതയറിയിച്ചവരിൽ രാജസ്ഥാനാണ് ഏറ്റവും മുൻപിൽ -40,348 പേർ. 30,816 പേരുള്ള മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 24,536 പേരുള്ള കർണാടക മൂന്നാമതുമാണ്. 2,435 പേരാണ് കേരളത്തിൽ അവയവങ്ങൾ കിട്ടാൻ കെസോട്ടോയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. ഇതിൽ 1978 പേരും വൃക്ക ആവശ്യമുള്ളവരാണ്.

മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാനം ചെയ്തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വർഷം വീണ്ടും കുറഞ്ഞു. നവംബർ 18 വരെയുള്ള കണക്കനുസരിച്ച് മസ്തിഷ്ക മരണാനന്തരം 10 പേരുടെ അവയവം മാത്രമാണ് ദാനംചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം 19 ആയിരുന്നു.അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങളും നിയമപ്രശ്നങ്ങളും ദാതാക്കളുടെ എണ്ണം കുറയുന്നതിനു കാരണമായെന്നു സംശയിക്കുന്നു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിൽ ഡോക്ടർമാർ പിന്നാക്കം പോയതായും സൂചനയുണ്ട്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനു പ്രത്യേക പാനലും പ്രോട്ടക്കോളും തയ്യാറാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.അവയവദാനത്തിന് താത്പര്യമുള്ളവർക്ക് https://notto.abdm.gov.in/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Kerala

മഴ കുറവ്, ചൂടു കൂടുതലും; തുലാവർഷം ദുർബലം

Published

on

Share our post

മലപ്പുറം: തുലാവർഷം ഒരുമാസം പിന്നിടുമ്പോൾ മഴ കിട്ടിയത് സാധാരണയെക്കാൾ അഞ്ചിലൊന്നോളം കുറവു മാത്രം. ചൊവ്വാഴ്ചമുതൽ മഴ വീണ്ടും കുറയാനും ചൂടു കൂടാനുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം.തുലാവർഷത്തിൽ കേരളത്തിൽ ശരാശരി 492 മി.മീ. മഴയാണ് കിട്ടാറുള്ളത്. ആദ്യമാസത്തിലാണ് ഇതിലേറെയും കിട്ടിയിരുന്നത്. എന്നാൽ ഇത്തവണ സംസ്ഥാന ശരാശരിയിൽ 18 ശതമാനം കുറവു മഴയേ കിട്ടിയിട്ടുള്ളൂ. അതു തന്നെ, ഒറ്റെപ്പട്ട ഇടങ്ങളിൽ തീവ്രമഴയായി പെയ്ത് കുത്തിയൊലിച്ചു പോയി.

മലപ്പുറംജില്ലയിലെ നിലമ്പൂർ, പാലക്കാട് അട്ടപ്പാടി മേഖല, കൊല്ലം ജില്ലയിലെ മലയോരമേഖല തുടങ്ങി ചിലയിടങ്ങളിൽ മാത്രമാണ് കുറച്ചു ദിവസമെങ്കിലും തുടർച്ചയായി മഴ ലഭിച്ചത്. അരമണിക്കൂറിൽ 50 മി.മീ. വരെയൊക്കെ മഴയാണ് നിലമ്പൂരിലും അട്ടപ്പാടിയിലും പല ദിവസങ്ങളിലും പെയ്തത്. ഇങ്ങനെ തീവ്രമഴ പെയ്യുന്നതു കൊണ്ടാണ് ആകെ ശരാശരിയിൽ ഇത്രയെങ്കിലും ഉണ്ടാകുന്നത്. സംസ്ഥാനത്ത് പൊതുവിൽ നോക്കുമ്പോൾ പലയിടങ്ങളിലും മഴ വളരെ കുറവായിരുന്നു.ഇനിയുള്ള ദിവസങ്ങളിൽ തെക്കൻജില്ലകളിൽ ചിലയിടങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ ലഭിക്കുന്നതല്ലാതെ വ്യാപക മഴയ്ക്ക് ഇപ്പോൾ സാധ്യതയില്ല. 23-ാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നുണ്ട്. ഈ ന്യൂനമർദത്തിന്റെ ഗതി എന്തായിരിക്കുമെന്നു പറയാനാവില്ല. ഡിസംബർ പകുതിയാകുന്നതോടെ തണുപ്പു തുടങ്ങുകയും തുലാവർഷം കൂടുതൽ ദുർബലമാവുകയും ചെയ്യും.


Share our post
Continue Reading

Kerala

കേരളത്തിലേക്ക് വരുന്നു എട്ടിനു പകരം 20 കോച്ചുള്ള വന്ദേഭാരത്

Published

on

Share our post

കണ്ണൂര്‍: കേരളത്തില്‍ ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. നിലവില്‍ ആലപ്പുഴവഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക. നിലവില്‍ റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പന്‍സി 200 ശതമാനത്തിനടുത്തുള്ള വണ്ടിയാണിത്. 100 സീറ്റുള്ള വണ്ടിയില്‍ കയറിയും ഇറങ്ങിയും 200 യാത്രക്കാര്‍ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കായാല്‍ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നിറങ്ങിയ രണ്ട് വന്ദേഭാരതുകള്‍ കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറി.

നിലവില്‍ എട്ടു റേക്കില്‍ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതുകള്‍ക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലെ (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. റെയില്‍വേയുടെ കണക്കനുസരിച്ച് 100 ശതമാനം ഒക്കുപ്പന്‍സിയുള്ള 17 വണ്ടികളില്‍ ഏറ്റവും മുന്നിലാണ് ഈ വണ്ടി.

വെള്ളയും നീലയും ഒഴിവാക്കി

വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കി. ഇപ്പോള്‍ ഓറഞ്ച്, ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തിലാണ് ഇറക്കുന്നത്. വെള്ളനിറത്തിലുള്ള പല വണ്ടികളിലും മഞ്ഞനിറം പടര്‍ന്നിരുന്നു. വിവിധ സോണലുകള്‍ അത് പരാതിയായി അറിയിച്ചതിനെത്തുടര്‍ന്നാണ് ഐ.സി.എഫ്. റെയില്‍വേ അനുമതിയോടെ നിറംമാറ്റിയത്.


Share our post
Continue Reading

Kerala54 mins ago

മസ്തിഷ്കമരണാനന്തരമുള്ള അവയവദാനം വീണ്ടുംകുറഞ്ഞു

Kerala56 mins ago

മഴ കുറവ്, ചൂടു കൂടുതലും; തുലാവർഷം ദുർബലം

Kerala58 mins ago

കേരളത്തിലേക്ക് വരുന്നു എട്ടിനു പകരം 20 കോച്ചുള്ള വന്ദേഭാരത്

Kerala1 hour ago

രണ്ടരവയസ്സുകാരനെ കൊന്ന അമ്മയ്ക്കും കാമുകനും ജീവപര്യന്തം

Kerala1 hour ago

കര്‍ണാടകയില്‍ ലൈസന്‍സും ആര്‍.സി.യും സ്മാര്‍ട്ടാകുന്നു; വരുന്നത് ചിപ്പ് പതിച്ച ക്യൂ ആര്‍ കോഡുള്ള കാർഡുകൾ

Kerala1 hour ago

തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരടു വിജ്ഞാപനം പുറത്ത്

Kerala2 hours ago

ഈ ആണുങ്ങളുടെ ഓരോരോ പ്രശ്നങ്ങളേ… ഹെൽപ്പ്‌ലൈനിൽ വിളിയോട് വിളി

Kerala2 hours ago

നെയ്യാറ്റിന്‍കരയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു

PERAVOOR4 hours ago

എസ്.വൈ.എസ് വാർഷികം; സൗഹൃദ ചായക്കടയൊരുക്കി

Kannur4 hours ago

വനിതാ കമ്മീഷൻ അദാലത്തിൽ 13 പരാതികൾ തീർപ്പാക്കി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!