Kerala
ഇ.പി.എഫ്.ഒ ഹയർ ഓപ്‌ഷൻ ;കടമെടുത്ത് പണമടച്ചവരടക്കം ആശങ്കയിൽ

തിരുവനന്തപുരം:വേതനത്തിന് ആനുപാതികമായ (ഹയർ ഓപ്ഷൻ) പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇ.പി.എഫ്.ഒയുടെ നിഷേധാത്മക നിലപാട് മൂലം കടമെടുത്ത് വിഹിതം അടച്ചവരടക്കം പതിനായിരക്കണക്കിന് പി.എഫ് പെൻഷൻകാർ ആശങ്കയിൽ.2014 സെപ്തംബർ വരെ സർവീസിൽ തുടരുകയും ശേഷം വിരമിക്കുന്നവർക്ക് ഹയർ ഓപ്ഷൻ പെൻഷൻ, 2014 സെപ്‌തംബർ മുതൽ പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ 15000 രൂപയ്‌ക്കുമേൽ ശമ്പളക്കാരായാൽ അവരെ ഒഴിവാക്കുന്നതുമായിരുന്നു 2022 നവംബർ നാലിലെ വിധി. അത് നടപ്പാക്കുന്നതിനു പകരം 2014 മുമ്പ് സർവീസിൽ ഉണ്ടായിരുന്നവർ വിവിധ കോടതി വിധികളിലൂടെ നേടിയെടുത്ത ഹയർ ഓപ്ഷൻ പെൻഷൻ വെട്ടിക്കുറയ്‌ക്കുന്നതിനാണ് ഇപിഎഫ്ഒ മുൻഗണന നൽകിയതെന്ന് പെൻഷൻ സംഘടനകൾ ആരോപിച്ചു. ഹയർ പെൻഷൻ നൽകാനുള്ള പ്രവർത്തനങ്ങൾക്കായി ആവശ്യത്തിന് സ്‌റ്റാഫില്ലെന്ന് പറയുന്ന ഇപിഎഫ്‌ഒയിൽ കോടതി നിർദ്ദേശം ഇല്ലാതിരുന്നിട്ടും പെൻഷൻ വെട്ടിക്കുറയ്‌ക്കുന്നതിന് ആവശ്യംപോലെ ജീവനക്കാരുണ്ട്. വലിയ പലിശയ്‌ക്ക് വായ്‌പയെടുത്ത കോടിക്കണക്കിന് രൂപയാണ് ഹയർ പെൻഷനുവേണ്ടി പെൻഷൻകാരിൽനിന്നടക്കം ഇപിഎഫ്ഒ വാങ്ങിവച്ചിട്ടുള്ളത്. പെൻഷൻ വൈകുന്നതും കുടിശ്ശികയ്‌ക്ക് പലിശ നൽകാത്തതും പെൻഷൻകാർക്ക് വൻ നഷ്ടമുണ്ടാക്കുന്നു.
വർഷാവർഷം ഫണ്ടിൽ ലഭിക്കുന്ന പലിശയുടെ മൂന്നിലൊന്നു പോലും രാജ്യത്തെ 76 ലക്ഷം പേർക്ക് പെൻഷൻ വിതരണത്തിനായി ചെലവഴിക്കുന്നുമില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് സുപ്രീംകോടതി ഉത്തരവും അട്ടിമറിക്കുന്നത്. 23 ലക്ഷം പേർക്കും പ്രതിമാസം ആയിരം പോലും തികച്ചു കിട്ടുന്നില്ല. വിഷയത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന് പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി പി ഉണ്ണിക്കുട്ടി, ജനറൽ സെക്രട്ടറി ഡി മോഹനൻ എന്നിവർ അഭ്യർഥിച്ചു.
ഇ.പി.എഫ് സി.ബി.ടി യോഗം 30ലേക്ക് മാറ്റി
ഇപിഎഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്‌റ്റീസ്(സിബിടി) യോഗം 30ലേക്ക് മാറ്റി. 23ന് ചേരാനിരുന്നതാണ്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ഉറപ്പാക്കുന്നതിൽ വരുത്തുന്ന കാലതാമസം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. സിബിടി യോഗത്തിന് മുന്നോടിയായി ഇപിഎഫ്‌ഒ സെൻട്രൽ ബോർഡ് എക്‌സിക്യൂടീവ് കമ്മിറ്റിയോഗം നേരത്തെ ചേർന്നിരുന്നു.
Kerala
കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി


കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.
Kerala
റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്


കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.
Kerala
ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത


ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്