THALASSERRY
തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

തലശ്ശേരി: നഗരത്തിലെ പ്രധാന കവലകളിൽ സീബ്രലൈൻ വരക്കാൻ ഒടുവിൽ നഗരസഭ തയാറായി. നഗരസഭയുടെ പുതിയ കെട്ടിടോദ്ഘാടനത്തിന് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന്റെ മുന്നൊരുക്കമായാണ് നഗരസഭാധികൃതർ ധൃതിപിടിച്ച് സീബ്ര ലൈൻ വരക്കാൻ തയാറായതെന്നാണ് സംസാരം.എന്നാൽ, ടൗണിലെ പ്രധാന വിദ്യാലയങ്ങൾക്ക് മുന്നിൽ സീബ്ര ലൈനില്ലാത്തത് കുട്ടികളുടെ ജീവന് ഭീഷണി ഉയർത്തുകയാണ്. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾക്കിടയിൽ നിന്ന് കഷ്ടിച്ചാണ് കുട്ടികളടക്കമുള്ളവർ റോഡ് മുറിച്ചുകടക്കുന്നത്. ട്രാഫിക് പൊലീസുകാരുടെ സഹായവും തിരക്കുള്ള സമയങ്ങളിൽ ലഭ്യമല്ല. സീബ്ര ലൈനില്ലാത്തതിനാൽ ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസമാകുന്നത് നഗരസഭ കൗൺസിൽ യോഗങ്ങളിൽ പലപ്പോഴും അംഗങ്ങൾ തന്നെ ആക്ഷേപമുയർത്തിയിരുന്നു. എന്നാൽ നടപടി നീളുകയായിരുന്നു. സ്റ്റേഡിയം കവല, സബ് ട്രഷറി പരിസരം, ചിറക്കര ഹയർസെക്കൻഡറി സ്കൂൾ പരിസരം, തിരുവങ്ങാട് സ്കൂൾ പരിസരം, കീഴന്തിമുക്ക്, മഞ്ഞോടി, മുബാറക്ക സ്കൂൾ പരിസരം തുടങ്ങി നഗരത്തിലെ 17 കേന്ദ്രങ്ങളിലാണ് ഞായറാഴ്ച സീബ്ര ലൈൻ വരച്ചത്.നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നുളള 2,11,000 രൂപയാണ് ഇതിനായി ചിലവഴിച്ചത്. സീബ്ര ലൈൻ വരഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും മഴ പെയ്തതിനാൽ ഇതിന്റെ കാലദൈർഘ്യം എത്രയുണ്ടാകുമെന്ന് കണ്ടറിയണം.
THALASSERRY
തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു


തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
THALASSERRY
വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര


തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്