Connect with us

Kerala

ലൈസൻസ്‌ പുതുക്കൽ:പിഴത്തുക വെട്ടിക്കുറച്ചത് വ്യാപാരികൾക്ക്‌ ആശ്വാസം

Published

on

Share our post

തിരുവനന്തപുരം:‘ലൈസൻസ്‌ പുതുക്കലിന്റെ പിഴത്തുക കുറച്ച സർക്കാർ നടപടി ഏറെ ആശ്വാസകരമാണ്‌. നാളുകളായുള്ള ആവശ്യത്തിനാണ്‌ അനുകൂല തീരുമാനമുണ്ടായത്‌. ചെടുകിട, ഇടത്തരം വ്യാപാരികൾക്ക്‌ ഇത്‌ ഏറെ സഹായകമാകും’– ചാലയിലെ വ്യാപാരി ആദർശ്‌ ചന്ദ്രൻ പറഞ്ഞു.നഗരസഭ പരിധിയിൽ ലൈസൻസ്‌ പുതുക്കലിനുള്ള പിഴ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാരമേഖലയ്‌ക്കുള്ള കൈത്താങ്ങാണ്‌. നിലനിന്ന നിരക്കുകളിലെ അശാസ്ത്രീയത വ്യാപാരികളും വ്യവസായികളും സംരംഭകരും ദീർഘകാലമായി ഉന്നയിച്ചിരുന്നു. തദ്ദേശ അദാലത്തുകളിലും ഇതു സംബന്ധിച്ച്‌ പരാതിയുണ്ടായി. ഇക്കാര്യം ഗൗരവമായി പരിഗണിച്ച തദ്ദേശവകുപ്പ്‌ പിഴത്തുക മുപ്പതിൽ ഒന്നായി കുറയ്‌ക്കുകയായിരുന്നു.

വാടകയ്‌ക്കും മറ്റും വ്യാപാരമോ മറ്റു സംരംഭങ്ങളോ നടത്തുന്നവർ ലൈസൻസ്‌ പുതുക്കലിന്‌ അപേക്ഷിക്കുമ്പോൾ വാടകക്കരാറിനൊപ്പം കെട്ടിട ഉടമയുടെ സമ്മതപത്രംകൂടി നൽകണം. വാടക സംബന്ധമായ തർക്കങ്ങളുടെ പേരിൽ ഉടമകൾ സമ്മതപത്രം നൽകാത്ത സാഹചര്യമുണ്ടാകാറുണ്ട്‌. ഇതോടെ യഥാസമയം ലൈസൻസ്‌ പുതുക്കാൻ വ്യാപാരികൾക്ക്‌ കഴിയാതെ വരികയും വലിയ പിഴ അടയ്‌ക്കാൻ നിർബന്ധിതരാകുകയും ചെയ്‌തിരുന്നു.
ലൈസൻസ്‌ ഉൾപ്പെടെയുള്ള സേവനങ്ങൾ കെ സ്‌മാർട്ട്‌ വഴിയാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ തന്നെ കാര്യങ്ങൾ നടത്താനാകും. കൂടാതെ ലൈസൻസ്‌ പുതുക്കുന്നതിനുള്ള കാലയളവ്‌ ഒരുവർഷം എന്നത്‌ അഞ്ചുവർഷം വരെയാക്കിയും സർക്കാർ ദീർഘിപ്പിച്ചിരുന്നു. പിഴ കൂടാതെ ലൈസൻസ്‌ പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചും ഉത്തരവിറക്കി.കേരളത്തിലെ പതിനായിരക്കണക്കിന്‌ വ്യാപാരികൾക്ക്‌ ഗുണകരമാകുന്നതാണ്‌ സർക്കാർ തീരുമാനമെന്ന്‌ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു പറഞ്ഞു.


Share our post

Kerala

മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിങിനിടെ മരിച്ചു

Published

on

Share our post

ചെന്നൈ: മലയാളി ഡോക്ടർ തമിഴ്നാട്ടിൽ ട്രക്കിങ്ങിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്‍റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ആനമലൈ പൊലീസ് കേസെടുത്തു.


Share our post
Continue Reading

Kerala

കറണ്ട് ബില്ല് പകുതിയോളം കുറയും; വൈകുന്നേരങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് കെ.എസ്‌.ഇ.ബി

Published

on

Share our post

എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെ.എസ്‌.ഇ.ബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെ.എസ്‌.ഇ.ബിയുടെ മുന്നറിയിപ്പില്‍ പറയുന്നു. പമ്ബ് സെറ്റ്, വാട്ടർ ഹീറ്റ‌ർ, മിക്‌സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ ഉയർന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇവ ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതും വൈകുന്നേരം ആറ് മണിക്ക് ശേഷം പാടില്ല. ഇക്കാര്യങ്ങള്‍ പകല്‍ സമയത്ത് ചെയ്‌താല്‍ വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാനാകും. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണ്.


Share our post
Continue Reading

Kerala

നഗരമധ്യത്തിൽ പെൺവാണിഭം, രക്ഷപ്പെട്ടോടി പോലീസ് സ്‌റ്റേഷനിലെത്തി 17കാരി, വേറെയും 5 പേരുണ്ടെന്ന് മൊഴി

Published

on

Share our post

കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ്‌ പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി.കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് അതിസാഹസികമായി പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറ്. ഒരാഴ്ചമുൻപ്‌ മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

മുറിയിൽ നിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽക്കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ്‌ നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.

അതിനിടയിൽ പെൺകുട്ടിയെ തിരിച്ച് അസമിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരുടെ മുന്നിലെത്തി. ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ വ്യാജ ആധാർകാർഡാണ് നൽകിയത്. ഇതിൽ 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംശയംതോന്നിയ അധികൃതർ കൂടുതൽ ചോദ്യങ്ങളുന്നയിച്ചതോടെ, ഇത് പെൺകുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായി. കെട്ടിടമേതെന്ന് തിരിച്ചറിയാനും ഒളിവിൽപ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.


Share our post
Continue Reading

Trending

error: Content is protected !!