India
ചരിത്രം പിറന്നു; ഹൈപ്പര് സോണിക് മിസൈല് പരീക്ഷണം വിജയം, എലൈറ്റ് ക്ലബ്ബില് ഇന്ത്യയും

ന്യൂഡല്ഹി: ശബ്ദാതിവേഗ മിസൈല് ടെക്നോളജിയില് പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള് കലാം ദ്വീപിലെ മിസൈല് പരീക്ഷണ കേന്ദ്രത്തില് നിന്ന് ദീര്ഘദൂര ഹൈപ്പര് സോണിക് മിസൈല് വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്ഡിഒ വികസിപ്പിച്ച മിസൈല് പരീക്ഷണം വിജയകരമായതോടെ ഹൈപ്പര്സോണിക് മിസൈല് സാങ്കേതിക വിദ്യ സ്വന്തമായുള്ള അപൂര്വം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
ഇന്ത്യ മിസൈല് പരീക്ഷണം വിജയകരമായി നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഹൈപ്പര് സോണിക് മിസൈല് സാങ്കേതിക വിദ്യയില് സുപ്രധാന നാഴികകല്ലാണ് പിന്നിട്ടിരിക്കുന്നതന്ന് മന്ത്രി കുറിച്ചു. ഇതൊരു ചരിത്രപരമായ നിമിഷമാണ്. ചുരുക്കം ചില രാജ്യങ്ങള്ക്ക് മാത്രമാണ് ഇത്തരമൊരു സാങ്കേതികവിദ്യ കൈവശമുള്ളതെന്നും പ്രതിരോധ മന്ത്രി വിശദീകരിക്കുന്നു.
1500 കിലോമീറ്റര് പ്രഹരപരിധിയുള്ള മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകള് വഹിക്കാനാകും. ഇന്ത്യ തദ്ദേശീയമായാണ് മിസൈല് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഹൈദരാബാദിലെ ഡോ. അബ്ദുള്കലാം മിസൈല് കോംപ്ലെക്സ് ഉള്പ്പെടെ ഡിആര്ഡിഒയുടെ വിവിധ ലബോറട്ടറികള് സംയുക്തമായി പരിശ്രമിച്ചാണ് മിസൈല് യാഥാര്ഥ്യമാക്കിയത്.
മണിക്കൂറില് 6200 കിലോമീറ്റര് വേഗത്തിലാണ് മിസൈല് സഞ്ചരിക്കുക. അതുകൊണ്ടുതന്നെ മിസൈല് പ്രതിരോധ സംവിധാനങ്ങള്ക്ക് ഇവയെ തടയാന് സാധിക്കില്ല. ബാലിസ്റ്റിക് മിസൈലുകളേക്കാള് വേഗം താരതമ്യേനെ കുറവാണെങ്കിലും പേലോഡിനെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന ഹൈപ്പര്സോണിക് ഗ്ലൈഡിന് പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനാകുമെന്നതാണ് ഹൈപ്പര്സോണിക് ക്രൂസ് മിസൈലുകളുടെ പ്രത്യേകത.
ബാലിസ്റ്റിക് മിസൈലുകള് ബഹിരാകാശത്തേക്കാണ് പേലോഡുകള് എത്തിക്കുക. തുടര്ന്ന് ലക്ഷ്യത്തിലേക്ക് ഭൂമിയുടെ ഗുരുത്വാകര്ഷണം ഉപയോഗപ്പെടുത്തിയാണ് എത്തുന്നത്. എന്നാല് ക്രൂസ് മിസൈലുകള് സ്വയം സഞ്ചരിച്ചാണ് ആക്രമണം നടത്തുക.
India
യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ


അബുദാബി: ബിസിനസ് അവസരങ്ങള് തേടുന്നവര്ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്ഡ് പോര്ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള് തേടുന്നവര്ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്, സംരംഭകര്, വിദഗ്ധ പ്രൊഫഷണലുകള്, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര് എന്നിവര്ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്ട്ടി എന്ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല് ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില് കൂടുതലാകാന് പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.
ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.
India
ദേശീയ സുരക്ഷ: 119 ആപ്പുകള് കൂടി നിരോധിക്കാന് ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്


ന്യൂഡല്ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള് പ്ലേസ്റ്റോറിലെ 119 മൊബൈല് ആപ്പുകള് ബ്ലോക്ക് ചെയ്യാന് കേന്ദ്രസര്ക്കാര് ഉത്തരവിട്ടതായി റിപ്പോര്ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്മാര് വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന് കേന്ദ്രസര്ക്കാര് നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില് കൂടുതലും വിഡിയോ, വോയ്സ് ചാറ്റ് പ്ലാറ്റ്ഫോമുകളാണ്.
ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്ടോക്ക്, ഷെയര്ഇറ്റ് എന്നിവയുള്പ്പെടെയുള്ള ചൈനീസ് ആപ്പുകള്ക്ക് എതിരെ 2020ല് സര്ക്കാര് എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ് 20ന് ഇന്ത്യന് സര്ക്കാര് ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്ക്ക് എതിരെയായിരുന്നു നടപടി.
ഐടി ആക്ടിന്റെ സെക്ഷന് 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്, യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്ട്ടുകള്. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്ലൈന് ഉള്ളടക്കം നിയന്ത്രിക്കാന് കേന്ദ്ര സര്ക്കാരിന് അധികാരം നല്കുന്നതാണ് സെക്ഷന് 69A.
എന്നാല് ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്ലോഡ് ചെയ്യാന് സാധിക്കും. ഇതുവരെ 15 ആപ്പുകള് മാത്രമേ ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഇന്ത്യന് സര്ക്കാര് ബ്ലോക്ക് ചെയ്യാന് ഉത്തരവിട്ട 119 ആപ്പുകളില് മാംഗോസ്റ്റാര് ടീം വികസിപ്പിച്ച സിംഗപ്പൂര് ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്ഫോമായ ചില്ചാറ്റും ഉള്പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്ലോഡുകളും ഗൂഗിള് പ്ലേ സ്റ്റോറില് 4.1സ്റ്റാര് റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്ട്രേലിയന് കമ്പനി വികസിപ്പിച്ച ഹണികാമും ഇതില് ഉള്പ്പെടുന്നു.ചില്ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന് ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
India
സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്റില് അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി


ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്റില് അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്റില് കൂടുതല് തരംമാറ്റുമ്പോള് അധിക ഭൂമിയുടെ ഫീസ് മാത്രം നല്കിയാല് മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്ക്കാരിന്റെ അപ്പീല് പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്