Connect with us

Kannur

ആസ്വദിക്കൂ ആവോളം

Published

on

Share our post

പയ്യന്നൂർ:പയ്യന്നൂരിലെ തിരക്ക്‌ ഒരിക്കലുമൊഴിയില്ല. അതിനിടയിൽ ജില്ലാ സ്‌കൂൾ കലോത്സവുമെത്തിയാലോ. ഒരുമയുടെ പെരുമയിൽ പേരുകേട്ട നാട്ടിലെ പ്രശസ്‌തമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിനൊപ്പം സ്‌കൂൾ കലോത്സവവുമെത്തുമ്പോൾ ജനം ആഹ്ലാദത്തിമിർപ്പിൽ.
രുചിക്കൂട്ടൊരുക്കാൻ 
ദാമോദരപ്പൊതുവാൾ പയ്യന്നൂർപാട്ടും പയ്യന്നൂർ പട്ടും ഖാദിയും കോൽക്കളിയും പൂരക്കളിയും തെയ്യങ്ങളുമെല്ലാം പയ്യന്നൂരിന്റെ പ്രത്യേകതകൾ. ഒപ്പംതന്നെ എടുത്തുപറയേണ്ടത്‌ പയ്യന്നൂരിന്റെ രുചിപ്പെരുമ. സംസ്‌കൃത ജ്യോതിഷ രംഗത്തെ കുലപതി കരിപ്പത്ത് കുമാരൻ എഴുത്തച്ഛൻ ഒന്നാംതരം പാചക വിദഗ്ധൻ. നിരവധി കലോത്സവങ്ങളിൽ തന്റെ രുചിപ്പെരുമ അറിയിച്ച പാചകരത്ന പുരസ്‌കാര ജേതാവ് കരിപ്പത്ത് കമ്മാര പൊതുവാൾ ഇന്ന് ജീവിച്ചിരിപ്പില്ല.

എങ്കിലും അദ്ദേഹത്തിന്റെ ശിഷ്യൻ കെ യു ദാമോദര പൊതുവാളാണ് കലോത്സവത്തിന് പതിനായിരങ്ങൾക്ക് അന്നമൂട്ടുന്നതിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമടക്കം സമ്മേളനങ്ങളിലും വിവാഹങ്ങളിലും മറ്റും പൊതുവാളുടെ പൊതുവാൾ ബ്രാൻഡ്‌ സദ്യ. പയ്യന്നൂർ ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പന്തലിലാണ് ദാമോദരപ്പൊതുവാളുടെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കുന്നത്. ഒരേസമയം 750 പേർക്ക് ഭക്ഷണം കഴിക്കാം. മാലിന്യനിയന്ത്രണത്തിന്റെ ഭാഗമായി മത്സരാർഥികൾക്ക് പാർസൽ ഭക്ഷണത്തിനായി ടിഫിൻ ബോക്സ് കൊണ്ടുവരാനുള്ള നിർദേശം നൽകിയിട്ടുണ്ട്.ആരോഗ്യ സുരക്ഷക്കായി ബിഇഎംഎൽപി സ്കൂളിൽ രണ്ട് ക്ലാസ് റൂമുകളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനമുണ്ട്‌. ആംബുലൻസ് സൗകര്യവുമുണ്ടാകും. കുടിവെള്ളം സ്റ്റേജിനോട് ചേർന്ന് തന്നെ തയ്യാറാക്കും.

17 വേദികൾ
319 ഇനങ്ങൾ

17 വേദികളിലായി 15 ഉപജില്ലകളിലെ 10,695 കുട്ടികൾ 319 ഇനങ്ങളിലായി മത്സരിക്കും. രചനാമത്സരങ്ങൾ ഒന്നാംദിവസം സമാപിക്കും. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 249 ഇനങ്ങളിലാണ് മത്സരം. സംസ്കൃതോത്സവത്തിൽ 38 ഇനങ്ങളിലും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളുമുണ്ട്‌.


Share our post

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Kannur

ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Published

on

Share our post

പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710


Share our post
Continue Reading

Kannur

മന്ത്രിയുടെ കാറിന് മുകളിൽകയറി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ; കാട്ടാന ആക്രമണത്തിൽ ആറളത്ത് വൻപ്രതിഷേധം

Published

on

Share our post

കണ്ണൂർ: ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ആറളത്ത് പ്രതിഷേധം തുടരുന്നു. മരിച്ചവരുടെ മൃത​ദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നത് നാട്ടുകാർ തടഞ്ഞു. റോഡിൽ മരങ്ങളും കല്ലുകളും ഇട്ട് ആംബുലൻസുകൾ തടഞ്ഞ നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.ആറളം പഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷി യോ​ഗത്തിൽ പങ്കെടുക്കാനായി എത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ വാഹനം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തു. കരിങ്കൊടി കാട്ടുന്നതിനിടെ മന്ത്രിയുടെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോണറ്റിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു.പോലീസ് ഇവരെ പിന്നീട് അറസ്റ്റുചെയ്തു നീക്കിയതോടെയാണ് മന്ത്രിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എത്താനായത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ജില്ലാ കളക്ടറും സബ്ബ് കളക്ടറും ഉൾപ്പടെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി എ.കെ. സശീന്ദ്രൻ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ഉറപ്പുകൾ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൻ പോലീസന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഞായറാഴ്ച വൈകുന്നേരമാണ് പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന ഇവരെ ചവിട്ടിക്കൊന്നത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ ആന നിലയുറപ്പിച്ചിരിന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ ആദ്യം സാധിച്ചിരുന്നില്ല. പിന്നീട് മൃതദേഹം സംഭവസ്ഥലത്തുനിന്ന്‌ മാറ്റാനുള്ള നീക്കം വൻ സംഘർഷത്തിൽ കലാശിച്ചു.പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് രാത്രി ചർച്ചയ്ക്ക് എത്തിയ സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, സണ്ണി ജോസഫ് എം.എൽ.എ. എന്നിവരെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസ് ബലമായി പ്രതിഷേധക്കാരെ മാറ്റി ഏറെ പണിപ്പെട്ടാണ് രാത്രി 11-ഓടെ ഇരുവരെയും ഇവിടെനിന്ന്‌ രക്ഷപ്പെടുത്തിയത്. രാത്രി 11.30-ഓടെയാണ് മൃതദേഹങ്ങൾ ഇവിടെനിന്ന് കൊണ്ടുപോയത്.


Share our post
Continue Reading

Trending

error: Content is protected !!