Connect with us

India

പ്രശസ്ത സരോദ് മാന്ത്രികൻ ആശിഷ് ഖാൻ അന്തരിച്ചു

Published

on

Share our post

ന്യൂഡൽഹി: പ്രശസ്ത സരോദ് വിദ്വാൻ ആശിഷ് ഖാൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസ് ആഞ്ജലീസിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.ഇന്ത്യൻ ശാസ്ത്രീയസംഗീതത്തെ ലോകവേദികളിൽ എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച അദ്ദേഹം ലോകപ്രശസ്ത സംഗീതജ്ഞരായ ജോർജ് ഹാരിസൺ ,എറിക് ക്ലാപ്ടൺ, റിംഗോ സ്റ്റാർ എന്നിവരുമായിച്ചേർന്നു പ്രവർത്തിച്ചിരുന്നു.

1939-ൽ മധ്യപ്രദേശിലെ മൈഹാറിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു ജനനം. മുത്തച്ഛൻ ഉസ്താദ് അല്ലാവുദ്ദീൻ ഖാൻ പിതാവ് ഉസ്താദ് അലി അക്ബർ ഖാൻ എന്നിവർക്ക് കീഴിലായിരുന്നു സംഗീതപഠനം. 2006-ൽ ഗോൾഡൻ സ്ട്രിങ്സ് ഓഫ് ദ സരോദ് എന്ന ആൽബത്തിന് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരത്തിനുള്ള നാമനിർദേശം ലഭിച്ചിരുന്നു.ആകാശവാണിയുടെ വാദ്യ വൃന്ദ സംഘത്തിൻ്റെ കമ്പോസറായിരുന്നു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ തുടങ്ങിയ സിനിമകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട് 1960-കളിൽ ഉസ്താദ് സക്കീർ ഹുസൈനുമായി ചേർന്ന് അദ്ദേഹം “ശാന്തി” എന്ന പേരിൽ ഇൻഡോ-ജാസ് ബാൻഡ് രൂപീകരിച്ചു. 2004-ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.ആഷിഷ് ഖാൻ സ്കൂൾ ഓഫ് വേൾഡ് മ്യൂസിക് എന്ന പേരിൽ കൊൽക്കത്തയിൽ ഒരു സ്‌കൂളും സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വേർപാടിൽ സംഗീത സമൂഹം അനുശോചനം രേഖപ്പെടുത്തി.


Share our post

India

ഖത്തറിൽ വാഹനാപകടം: മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Published

on

Share our post

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമുണ്ടായ അപകടത്തിൽ മട്ടന്നൂർ ചോലയിൽ രഹനാസാണ് മരിച്ചത്. 40 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയും അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി ഏഴുമണിയോടെ ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്ന ഇവർ സാധനങ്ങൾ ഡെലിവറിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വരട്ടിയോടൻ അബ്ദുൽ വഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ് മരണപ്പെട്ട രഹ്നാസ്. ഭാര്യ ശരീഫ. മക്കൾ : മിന്‌സ ഫാത്തിമ, സൈനുൽ ഹാഫിസ്, സാഖിഫ് ഐമൻ. ഹമദ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.


Share our post
Continue Reading

India

രൂപയുടെ ഇടിവ് നേട്ടമാക്കാൻ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയം

Published

on

Share our post

അബുദാബി: രൂപയുടെ മൂല്യത്തിലെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. രൂപ റെക്കോര്‍ഡ് ഇടിവിലെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിത്. ഇന്നലെ വൈകിട്ട് ഒരു ദിര്‍ഹം 23 രൂപ എന്ന നിരക്കിലെത്തിയിരുന്നു. ഓണ്‍ലൈന്‍ നിരക്കാണിത്.യു.എ.ഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയാണ് വാഗ്ദാനം ചെയ്തത്. ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ് 22.96 . യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങൾ 22.86 മുതൽ 22.89 രൂപ വരെ നല്‍കിയിട്ടുണ്ട്. അതേസമയം സൗദി റിയാലിന് 22.48 രൂപയാണ് വിനിമയ നിരക്ക്, ഖത്തർ റിയാൽ 23.17 രൂപ, ഒമാൻ റിയാൽ 219.33 രൂപ, ബഹ്റൈൻ ദിനാർ 224.04 രൂപ, കുവൈത്ത് ദിനാർ 274.51 രൂപ എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയനിരക്ക്. ഈ നിരക്കിലും 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്.


Share our post
Continue Reading

India

മരുന്നുൽപാദനം ലാഭകരമല്ല; മരുന്നുകളുടെ വില 50 ശതമാനം കൂട്ടി

Published

on

Share our post

ഡൽഹി: മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. 8 അവശ്യ മരുന്നുകളുടെ വില 50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്. മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻ.പി.പി.എയുടെ നടപടി. എന്നാൽ ചികിത്സാ ചിലവ് കാരണം ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത രോഗികൾക്ക് കേന്ദ്രസർക്കാരിൻ്റെ തീരുമാനം ഇരുട്ടടിയാകും.


Share our post
Continue Reading

MATTANNOOR41 mins ago

ഉയരപാത കീഴടക്കി സുഹൃത്തു​ക്കൾ

THALASSERRY43 mins ago

മാല പിടിച്ചുപറി; പട്ടാളക്കാരൻ വീണ്ടും അറസ്സിൽ

Kannur45 mins ago

ഗവ.മെഡിക്കൽ കോളജ്; ഹൃദയ വിഭാഗത്തിൽ രോഗികളുടെ പ്രവേശനം പരിമിതപ്പെടുത്തും

Kerala47 mins ago

എ.ഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ

Kerala1 hour ago

വനഭൂമിക്ക്‌ പകരം ഭൂമി ; ശബരിമല റോപ്‌വേ യാഥാർഥ്യത്തിലേക്ക്

Kannur2 hours ago

കുടുംബശ്രീ എത്തും പെടക്കണ മീനുമായി

Kerala2 hours ago

ഒഴിയാതെ മഴ; ഇന്ന് അ­​ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

Kerala2 hours ago

വനംവകുപ്പിലെ ബീറ്റ് ഓഫീസര്‍മാര്‍ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷ എഴുതണം- ഹൈക്കോടതി

Kerala2 hours ago

മണ്ഡലകാല സർവീസിനായി രണ്ടുഘട്ടമായി 933 ബസ്‌

Kerala2 hours ago

പായല്‍ നിറഞ്ഞ് പൂക്കോട് തടാകം; ബോട്ടിങ് പ്രതിസന്ധിയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!