കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകൾ

പാപ്പിനിശേരി: അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം തിങ്കൾ പകൽ 11ന്.
മാട്ടൂൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ശനി പകൽ 11ന്.
ഫോൺ : 97459 93248, 04972 843035.
ഇരിട്ടി പായം ഗവ. യു.പി സ്കൂളിൽ യു.പി.എസ്.ടി നിയമന കൂടിക്കാഴ്ച 18ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ.
തളിപ്പറമ്പ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവിലേക്ക് തിങ്കൾ രാവിലെ പത്തിന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.ഫോൺ : 85909 88504, 73063 50941