ഇരിട്ടിയിലെ ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ

Share our post

ഇരിട്ടി: ഇരിട്ടിയിലെ പരാഗ് ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടവിഴ പുത്തന്‍വീട്ടില്‍ ദാസനാണ് (61) ഇരിട്ടി പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്.അവിടെയും ഇയാള്‍ ഒരു മോഷണ ശ്രമം നടത്തിയിരുന്നുവത്രെ. കഴിഞ്ഞ മാസം 17 നാണ് ഇരിട്ടി വണ്‍വേ റോഡിലുള്ള പരാഗ് ടെക്സ്റ്റയില്‍സിന്റെ പുറകു വശത്തെ എക്‌സോസ്റ്റ് ഫാന്‍ ഇളക്കിമാറ്റി അകത്തു കടന്ന് ബാഗില്‍ സൂക്ഷിച്ച രണ്ടര ലക്ഷം രൂപ കവര്‍ന്നത്.

പോലീസ് അന്വേഷണത്തില്‍ സി.സി.ടി വി ദൃശ്യങ്ങങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചത്. നേരത്തേയും ഇയാള്‍ ഇരിട്ടിയില്‍ മോഷണം നടത്തിയിരുന്നു.ഇരിട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ ഷറഫുദ്ദീന്‍, സി.പി.ഒമാരായ പ്രബീഷ്, ഷിജോയ്, സുകേഷ്, ബിജു, ജയദേവന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!