Kerala
ഓടിത്തുടങ്ങി ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍
ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയം പാതയില്‍ ഓടിത്തുടങ്ങി. തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിനും ബെംഗളൂരു ബയപ്പനഹള്ളിയില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-കൊല്ലം-ചെന്നൈ സെന്‍ട്രല്‍ വീക്ക്ലി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും 19-ന് ആരംഭിക്കുന്നുണ്ട്.ബയപ്പനഹള്ളി ടെര്‍മിനല്‍-തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷ്യല്‍ (06084, ബുധനാഴ്ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15, 22, 29 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.45-ന് ബയപ്പനഹള്ളിയില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി-ബയപ്പനഹള്ളി സ്‌പെഷ്യല്‍ (06083, ചൊവ്വാഴ്ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14, 21, 28 ദിവസങ്ങളില്‍ വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബയപ്പനഹള്ളിയിലെത്തും.സ്റ്റോപ്പുകള്‍: കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം.
ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്‌പെഷ്യല്‍ (07371, ചൊവ്വാഴ്ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ 3, 10, 17, 24, 31, ജനുവരി ഏഴ്, 14 ദിവസങ്ങളില്‍ വൈകീട്ട് 3.15-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് കോട്ടയത്തെത്തും.കോട്ടയം-ഹുബ്ബള്ളി സ്‌പെഷ്യല്‍ (07372, ബുധനാഴ്ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 ദിവസങ്ങളില്‍ വൈകീട്ട് മൂന്നിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.
സ്റ്റോപ്പുകള്‍: ഹാവേരി, റാണെബെന്നൂര്‍, ഹരിഹര്‍, ദാവണഗരെ, ബിരൂര്‍, അര്‍സിക്കരെ, തുമകുരു, ചിക്കബാനവാര, ബയപ്പനഹള്ളി ടെര്‍മിനല്‍, കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍.തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിന്‍: (നമ്പര്‍, റൂട്ട്, ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങള്‍, പുറപ്പെടുന്ന സമയം, എത്തിച്ചേരുന്ന സമയം ക്രമത്തില്‍) 07131 കാച്ചിഗുഡ-കോട്ടയം. 17, 24. ഉച്ചയ്ക്ക് 12.30 (ഞായര്‍) വൈകീട്ട് 6.30 (തിങ്കള്‍). 07132 കോട്ടയം-കാച്ചിഗുഡ. 18, 25. രാത്രി 10.50 (തിങ്കള്‍) പുലര്‍ച്ചെ 1.00 (ബുധന്‍) 07133 കാച്ചിഗുഡ-കോട്ടയം. 21, 28. വൈകിട്ട് 3.40 (വ്യാഴം) വൈകീട്ട് 6.50 (വെള്ളി)..
07134 കോട്ടയം-കാച്ചിഗുഡ: 15, 22, 29. രാത്രി 10.30 (വെള്ളി) രാത്രി 11.40 (ശനി)…
07135 ഹൈദരാബാദ്-കോട്ടയം: 19, 26. ഉച്ചയ്ക്ക് 12.00 (ചൊവ്വ) വൈകീട്ട് 4.10 (ബുധന്‍)…
07136 കോട്ടയം ഹൈദരബാദ്: 20, 27. വൈകീട്ട് 6.10 (ബുധന്‍) രാത്രി 11.45 (വ്യാഴം)…
07137 ഹൈദരാബാദ്-കോട്ടയം: 15, 22, 29. ഉച്ചയ്ക്ക് 12.05 (വെള്ളി), വൈകീട്ട് 6.45 (ശനി).
07138 കോട്ടയം-സെക്കന്തരാബാദ്: 16, 23, 30. രാത്രി 9.45 (ശനി) വെളുപ്പിന് 12.50 (തിങ്കള്‍)… 07139 നന്ദേഡ്-കൊല്ലം: 16. രാവിലെ 8.20 (ശനി) രാത്രി 10.30 (ഞായര്‍)…
07140 കൊല്ലം-സെക്കന്തരാബാദ്: 18. പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 12.00 (ചൊവ്വ)…
07141 മൗലാലി (ഹൈദരാബാദ്)-കൊല്ലം: 23, 30. ഉച്ചയ്ക്ക് 2.45 (ശനി) രാത്രി 10.30 (ഞായര്‍). 07142 കൊല്ലം-മൗലാലി: 25, ഡിസംബര്‍ രണ്ട് പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 1.00 (ചൊവ്വ).
ചെന്നൈയില്‍നിന്ന് കൊല്ലത്തേക്ക്: പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31, ജനുവരി ഏഴ്, 14 തീയതികളില്‍ രാത്രി 11.20-ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരിച്ച് 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളില്‍ വൈകീട്ട് 4.30-ന് കൊല്ലത്തു നിന്ന് പുറപ്പെടും. നവംബര്‍ 23, 30 ഡിസംബര്‍ ഏഴ്, 14, 21, 28 ജനുവരി നാല്, 11, 18 തീയതികളില്‍ ചെന്നൈയില്‍ നിന്ന് രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29, ജനുവരി അഞ്ച്, 12, 19 തീയതികളില്‍ കൊല്ലത്തു നിന്ന് വൈകീട്ട് 5.50-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും. നവംബര്‍ 25, ഡിസംബര്‍ രണ്ട്, ഒന്‍പത്, 16, 23, 30, ജനുവരി ആറ്, 13 തീയതികളില്‍ ചെന്നൈയില്‍ നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31 ജനുവരി ഏഴ്, 14 തീയതികളില്‍ കൊല്ലത്തു നിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും. എ.സി.ഗരീബ്രഥ് നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 തീയതികളില്‍ ചെന്നൈയില്‍ നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച്, 12, 19, 26 ജനുവരി രണ്ട്, ഒന്‍പത്, 16 തീയതികളില്‍ കൊല്ലത്തുനിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും.
Kerala
ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു; 3200 വീതം ലഭിക്കും
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. 2 മാസത്തെ പെൻഷൻ ഒന്നിച്ച് ലഭിക്കും. ഇതിനായി 1604 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ആണ് ലഭിക്കുക. ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളുമാണ് ഇപ്പോൾ അനുവദിച്ചത്. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങും.
Kerala
മണ്ഡല-മകരവിളക്ക് ; ശബരിമലയിൽ 52 ലക്ഷം തീർഥാടകരെത്തി,വരുമാനത്തിലും വര്‍ധന
ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയിൽ ജനുവരി 18 വരെ 52 ലക്ഷം തീർഥാടകർ എത്തി. തീർഥാടകകാലം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം തീർഥാടകര്‍ക്ക് ഭക്ഷണം നല്‍കി. തുടക്കത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു.ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തി. വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു. വാഹന പാര്‍ക്കിങ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കി.പൊലിസിന്റെ കൃത്യവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. പതിനെട്ടാം പടിയിലെ പൊലീസുകാരുടെ പ്രവര്‍ത്തന സമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റില്‍ 85 തീര്‍ഥാടകരെ വരെ കയറ്റിവിടാനായി. സോപാനത്തിന് മുമ്പിലുള്ള ദര്‍ശനക്രമീകരണവും ഫലപ്രദമായിരുന്നു. തീര്‍ഥാടകരോടുള്ള പൊലീസിന്റെ പെരുമാറ്റവും കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനസൗകര്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.
Kerala
യുവാക്കളിലെ അകാലമരണത്തിന് ഫാസ്റ്റ്ഫുഡ് കാരണമാകുന്നു എന്ന് പഠനം
അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍.അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ എസ്. അജയ്, ആര്‍.എസ് ആര്യ രാജ്, പി. പി അപര്‍ണ എന്നിവര്‍ 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31-നുമിടയില്‍ നടത്തിയ പഠനം ‘ഓര്‍ഗന്‍ സഡന്‍ഡെത്ത് സ്റ്റഡി’ എന്നപേരിലാണ് അവതരിപ്പിച്ചത്.മൂന്ന് സംഘമായി പിരിഞ്ഞായിരുന്നു പഠനം. മരിച്ചവരുടെ വീട്ടുകാര്‍, സുഹൃത്തുക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗപ്പെടുത്തി. ഉറങ്ങുന്നതിനുതൊട്ടുമുൻ പ് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ശരിയായ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
പഠനം നടന്നവയില്‍ 31 മരണവും ഹൃദയാഘാതത്തിലൂടെയാണ്. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്നും ഇത് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മരിച്ചവരുടെ വയറില്‍ എണ്ണയില്‍ പൊരിച്ച ഇറച്ചി ഉള്‍പ്പെടെയുള്ളവ ദഹിക്കാത്ത രൂപത്തിലാണെന്നും പറയുന്നു.രാത്രി പത്തിനും രാവിലെ ആറിനുമിടയിലാണ് ഇവരുടെ മരണം സംഭവിച്ചത്. രാത്രികാലങ്ങളില്‍ വിശ്രമിക്കേണ്ട ഹൃദയം ഭക്ഷണത്തിന്റെ ദഹനപ്രക്രിയക്കായി അമിതഭാരമേറ്റെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറുമാസമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു