Connect with us

Kannur

“കഞ്ചാവ് വില്പന പരിശോധന കർശനമാക്കണം”ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ

Published

on

Share our post

കണ്ണൂർ: അടുത്തിടെ കഞ്ചാവ് വില്പനയും നിരോധിധ പുകയില ഉൽപ്പന്നങ്ങളുടെയും വില്പന വ്യാപകമായ സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ പോലീസും exise ഉദ്യോഗസ്ഥരും പരിശോധനയും നിയമ നടപടികളും കർശനമാക്കണമെന്നും തൂക്കം കണക്കാക്കി മാത്രം നിയമനടപടി എടുക്കുന്നത് മൂലം പലർക്കും അതിൽ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാകുന്നത് എന്നും ആയതിനാൽ കർശനമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാ വണമെന്നും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. അതിഥി തെഴിലാളികളിൽ നിന്നും ബാംഗ്ലൂർ , മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്തരം നിരോധിച്ച ഉത്പന്നങ്ങൾ ഇവിടേക്ക് എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലേക്ക് എത്തുന്ന ബസ്സുകളിലും യാത്ര ട്രെയിന്നുകളിലും പരിശോധന കർശനമാക്കണമെന്നും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു ഇത് സംബന്ധമായി വിളിച്ചു ചേർത്ത അടിയന്തിര മീറ്റിങ്ങിൽ കൂട്ടായ്മയുടെ ചെയർമാൻ മുബഷിറിന്റെ അധ്യക്ഷതയിൽ കെ.വി. സലീം, ഇഖ്‌ബാൽ , ഗസ്സലി, ഹാഷിം കലിമ, നസിർ താണ. എന്നിവർ സംസാരിച്ചു കൂട്ടായ്മയുടെ കൺവീനർ കെ. നിസാമുദ്ധീൻ സ്വാഗതവും ഷാഹിർ താണ നന്ദിയും പറഞ്ഞു.


Share our post

Kannur

പാനൂർ മുളിയാത്തോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Published

on

Share our post

പാനൂർ: മുളിയാത്തോട് നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. 2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. അന്ന് സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബോംബ് കണ്ടെത്തിയ സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്.


Share our post
Continue Reading

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kannur

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!