സന്തോഷ് ട്രോഫി: കേരള ടീമായി, ജി.സഞ്‌ജു നായകൻ

Share our post

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജി സഞ്‌ജു ക്യാപ്റ്റനായി 22 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ സഞ്‌ജു കേരള പൊലീസ് പ്രതിരോധക്കാരനാണ്. ബി.ബി തോമസ് ആണ് ടീം കോച്ച്.

ടീം: ജി സഞ്‌ജു (എറണാകുളം). ഹജ്മൽ എസ് (വൈസ് ക്യാപ്റ്റൻ, പാലക്കാട്), മുഹമ്മദ്‌ അസ്ഹർ കെ (മലപ്പുറം), മുഹമ്മദ്‌ നിയാസ് കെ (പാലക്കാട്), മുഹമ്മദ്‌ അസ്‌ലം (വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), മനോജ്‌ എം (തിരുവനന്തപുരം), മുഹമ്മദ്‌ റിയാസ് പി ടി (പാലക്കാട്), മുഹമ്മദ്‌ മുഷറഫ് (കണ്ണൂർ), ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ്‌ അർഷാഫ് (മലപ്പുറം), മുഹമ്മദ്‌ റോഷൽ പി പി (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ​ഗഫൂർ (മലപ്പുറം), ഷിജിൻ ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ്‌ അജ്സാൽ (കോഴിക്കോട്), അർജുൻ വി (കോഴിക്കോട്), ​ഗനി അഹമ്മദ്‌ നിഗം (കോഴിക്കോട്).സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി നേരത്തേ അറിയിച്ചെങ്കിലും മത്സരതീയതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. 12 ടീമുകളാണ്‌ അന്തിമ റൗണ്ടിൽ. നിലവിലെ ചാമ്പ്യൻമാരായ സർവീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട്‌ യോഗ്യത നേടി. ബാക്കിയുള്ള ഒമ്പത്‌ സ്ഥാനങ്ങൾക്കായി 35 ടീമുകളാണ്‌ രംഗത്ത്‌.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട്‌ പോരാട്ടം നടക്കും. ഇതിൽ ചാമ്പ്യൻമാരാകുന്നവർ അന്തിമപോരിന്‌ ഹൈദരാബാദിലെത്തും. ഇന്നുമുതലാണ്‌ യോഗ്യതാ റൗണ്ട്‌ ആരംഭിക്കുന്നത്‌. തമിഴ്‌നാടും കർണാടകവും മണിപ്പുരുമെല്ലാം കളത്തിലുണ്ട്‌. കേരളം ഉൾപ്പെട്ട ഗ്രൂപ്പ്‌ എച്ച്‌ റൗണ്ട്‌ 20 മുതൽ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌.

അമ്പത്തേഴുവർഷങ്ങൾക്കുശേഷമാണ്‌ ഹൈദരാബാദ്‌ ദേശീയ പുരുഷ സീനിയർ ചാമ്പ്യൻഷിപ്പായ സന്തോഷ്‌ ട്രോഫിക്ക്‌ വേദിയാകുന്നത്‌. കഴിഞ്ഞതവണ അരുണാചൽപ്രദേശിലായിരുന്നു ടൂർണമെന്റ്‌. ആറുവീതം ടീമുകൾ ഉൾപ്പെടുന്ന രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ്‌ ഫൈനൽ റൗണ്ട്‌. 30ന്‌ യോഗ്യതാ റൗണ്ടുകൾ അവസാനിക്കുന്നതോടെ ഗ്രൂപ്പ്‌ ചിത്രം തെളിയും. ഒരുദിവസം മൂന്നു മത്സരമാണുണ്ടാവുക. ഹൈദരാബാദ്‌ ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ ഉൾപ്പെടെ പ്രധാന മത്സരങ്ങൾ. മറ്റൊരു സ്‌റ്റേഡിയത്തിലും കളിയുണ്ടാകും. ആദ്യ നാല്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ മുന്നേറും. ഡിസംബർ 17, 18 ദിവസങ്ങളിലാണ്‌ ഈ പോരാട്ടം. സെമി രണ്ടും ഒറ്റ ദിവസമാണ്‌. 20ന്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!