വിവാഹാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം

Share our post

കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. കോഴിക്കോട് അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33)കത്തി വീശി കൊല്ലാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം.പര്‍ദ്ദ ഷോപ്പില്‍ ജീവനക്കാരിയാണ് വീട്ടമ്മ. ഭര്‍ത്താവ് പ്രവാസിയാണ്.

13 ഉം 7ഉം വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. മഷൂദ് അത്താണി കൊങ്ങന്നൂര്‍ റോഡ് ജംഗ്ഷനില്‍ മത്സ്യക്കടയില്‍ നേരത്തെ ജോലി ചെയ്തിരുന്നു. വീട്ടമ്മയുമായി പരിചയത്തിലായിരുന്ന ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു. പിന്നീട് കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്.കഴുത്തിന് മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 സ്റ്റിച്ചുണ്ട്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അത്തോളി പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!