Connect with us

KELAKAM

ആ​ഫ്രി​ക്ക​ൻ​ പ​ന്നി​പ്പ​നി; കൊ​ട്ടി​യൂ​രി​ൽ 193 പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി

Published

on

Share our post

കേ​ള​കം: കൊ​ട്ടി​യൂ​രി​ലെ നെ​ല്ലി​യോ​ടി​യി​ലെ പ​ന്നി​ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ല്ലി​യോ​ടി​യി​ലെ എം.​ടി. കി​ഷോ​റി​ന്റെ റോ​യ​ൽ പി​ഗ് ഫാം ​എ​ന്ന പ​ന്നി​ഫാ​മി​ലേ​തു​ൾ​പ്പെ​ടെ 193 പ​ന്നി​ക​ളെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ന്നൊ​ടു​ക്കി.കൂ​ടാ​തെ, മ​റ്റു ര​ണ്ട് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ​യും കൊ​ന്നൊ​ടു​ക്കി. ക​ള്ളി​ങ്ങി​നു വേ​ണ്ട കു​ഴി​ക​ൾ ചൊ​വ്വാ​ഴ്ച ത​യാ​റാ​ക്കി​യി​രു​ന്നു. വെ​റ്റ​റി​ന​റി ഡോ​ക്ട‌​ർ​മാ​ർ, അ​സി. ഫീ​ൽ​ഡ് ഓ​ഫി​സ​ർ​മാ​ർ, ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 48 അം​ഗ​ങ്ങ​ളു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മാ​ണ് ക​ള്ളി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്തി​ന്റെ​യും ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​പി. ബി​ജു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​ത്,10 വാ​ർ​ഡു​ക​ളി​ലാ​യു​ള്ള ഫാ​മു​ക​ളി​ലും കൂ​ടി 193പ​ന്നി​ക​ളെ​യാ​ണ് ഉ​ന്മൂ​ല​നം ചെ​യ്ത​ത്.

മൂ​ന്ന് സം​ഘ​ങ്ങ​ളാ​യാ​ണ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​പ്ര​വ​ർ​ത്തി​ച്ച​ത്. ദ​യാ​വ​ധം, സം​സ്കാ​രം എ​ന്നി​വ​ക്കാ​യി ഒ​രു സം​ഘ​വും,പ​രി​സ​ര ശു​ചീ​ക​ര​ണം, അ​ണു​ന ശീ​ക​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണു ര​ണ്ടാ​മ​ത്തെ​യും, രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​നാ​യി മൂ​ന്നാ​മ​ത്തെ​യും സം​ഘ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മി​ന് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ന്നി​ക​ളെ ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും മൂ​ന്നു മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മു​ക​ളി​ൽ​നി​ന്ന് മ​റ്റു ഫാ​മു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ന്നി​ക​ളെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ജി​ല്ല​ക​ളി​ൽ​നി​ന്നും പ​ന്നി മാം​സ​വും പ​ന്നി​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജി​ല്ല​യി​ലേ​ക്കു​ള്ള മ​റ്റു പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ളി​ലും പൊ​ലീ​സു​മാ​യും ആ​ർ.​ടി.​ഒ​യു​മാ​യും ചേ​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.ഡോ. ​കി​ര​ൺ വി​ശ്വ​നാ​ഥ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​എ​ൻ. ഷി​ബു, ഡോ. ​ജോ​ൺ​സ​ൺ പി. ​ജോ​ൺ, ഡോ. ​റി​ജി​ൻ ശ​ങ്ക​ർ, ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​കെ.​എ​സ്. ജ​യ​ശ്രീ, ഡോ. ​ആ​ര​മ്യ തോ​മ​സ് എ​ന്നി​വ​രാ​ണ് വി​വി​ധ ദൗ​ത്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.


Share our post

Breaking News

കേളകം മിനി ബസപകടം; പരിക്കേറ്റവരുടെ വിവരങ്ങൾ

Published

on

Share our post

കേളകം: മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മിനി ബസപകടത്തിൽ രണ്ടു പേർ മരിക്കുകയും 12 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി ഉല്ലാസ് (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ (59) എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ്(56), ചേർത്തല മറ്റവന സ്വദേശി സാബു ചേർത്തല, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ് കുമാർ , മിനി ബസ് ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസാണ് മലയാംപടി എസ് വളവിൽ മറിഞ്ഞത്. 14 പേരാണ് ബസിലുണ്ടായിരുന്നത്.


Share our post
Continue Reading

KELAKAM

കൊ​ട്ടി​യൂ​രി​ൽ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

Published

on

Share our post

കേ​ള​കം: കൊ​ട്ടി​യൂ​രി​ലെ നെ​ല്ലി​യോ​ടി​യി​ലെ പ​ന്നി​ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. നെ​ല്ലി​യോ​ടി​യി​ലെ എം.​ടി. കി​ഷോ​റി​ന്റെ റോ​യ​ൽ പി​ഗ് ഫാം ​എ​ന്ന പ​ന്നി​ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി (ആ​ഫ്രി​ക്ക​ൻ സ്വൈ​ൻ ഫീ​വ​ർ) സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഫാ​മി​ലെ​യും മേ​ഖ​ല​യി​ലെ മ​റ്റു ര​ണ്ടു ഫാ​മു​ക​ളി​ലെ​യും ഉ​ൾ​പ്പെ​ടെ 190 പ​ന്നി​ക​ളെ​യും കൊ​ന്നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. തീ​റ്റ ന​ശി​പ്പി​ക്കു​ക​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ജ​ഡ​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യ​ണം. കൂ​ടാ​തെ സൗ​മ്യ തോ​മ​സ്, ജോ​സ​ഫ് എ​ന്നി​വ​രു​ടെ ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ​യും ഉ​ൻ​മൂ​ല​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി ഫാ​മി​ന് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ന്നി​ക​ളെ ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും മൂ​ന്നു മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി ഫാ​മു​ക​ളി​ൽ​നി​ന്ന് മ​റ്റു ഫാ​മു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ന്നി​ക​ളെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ൽ നി​ന്നും പ​ന്നി മാം​സ​വും പ​ന്നി​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജി​ല്ല​യി​ലേ​ക്കു​ള്ള മ​റ്റു പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ളി​ലും പൊ​ലീ​സു​മാ​യും ആ​ർ.​ടി.​ഒ​യു​മാ​യും ചേ​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത്, ചീ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പി. ​ബി​ജു, എ.​ഡി.​സി.​പി ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​സ്. ജ​യ​ശ്രീ, സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​എ​ൻ. ഷി​ബു, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​ഞ്ജു മേ​രി ജോ​ൺ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ഇ.​എം. നാ​രാ​യ​ണ​ൻ കേ​ള​കം എ​സ്.​ഐ. എം. ​ര​മേ​ശ​ൻ, കൊ​ട്ടി​യൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ പി.​എം. ഷാ​ജി, ഫ​യ​ർ ഓ​ഫി​സ​ർ മി​ഥു​ൻ മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബാ​ബു മാ​ങ്കോ​ട്ടി​ൽ, ജോ​ണി ആ​മ​ക്കാ​ട്ട്, ബാ​ബു കാ​രു​വേ​ലി​ൽ, ജെ​സി ഉ​റു​മ്പി​ൽ മ​റ്റും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

KELAKAM

കരിയംകാപ്പിൽ വൈദ്യുതിവേലി ഒരുങ്ങുന്നു

Published

on

Share our post

കേളകം:കരിയംകാപ്പ് മുതൽ രാമച്ചി വരെ രണ്ട് കിലോമീറ്റർ ദൂരം വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി ഒരുങ്ങുന്നു. പഞ്ചായത്തിന്റെ വിഹിതമടക്കം നബാർഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിർമിക്കുന്നത്‌. രാമച്ചിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷതയിൽ സ്ഥല ഉടമകളുടെ യോഗം ചേർന്നു. കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ പി പ്രസാദ് പദ്ധതി വിശദീകരിച്ചു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി പ്രമോദ്കുമാർ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ സജീവൻ പാലുമ്മി, തോമസ്‌ പുളിക്കക്കണ്ടതിൽ, പാലുകാച്ചി വനസംരക്ഷണസമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച മുതൽ സ്ഥലപരിശോധന നടത്തി ഉടൻ പദ്ധതി പൂർത്തിയാക്കാൻ തീരുമാനമായി. രാമച്ചി, ശാന്തിഗിരി ഉൾപ്പെടുന്ന ബാക്കിയുള്ള ഭാഗം ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന്‌ സി ടി അനീഷ് പറഞ്ഞു.


Share our post
Continue Reading

Kerala28 mins ago

വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജി ; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

Kerala32 mins ago

എലിവിഷം വെച്ച മുറിയില്‍ എ.സി.ഓണാക്കി കിടന്നുറങ്ങി; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Breaking News1 hour ago

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Kannur1 hour ago

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

Kerala1 hour ago

ഇനി ശരണംവിളിയുടെ നാളുകള്‍, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

KELAKAM2 hours ago

ആ​ഫ്രി​ക്ക​ൻ​ പ​ന്നി​പ്പ​നി; കൊ​ട്ടി​യൂ​രി​ൽ 193 പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി

Kannur3 hours ago

ഹ​ജ്ജി​ന് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 24 ല​ക്ഷം ത​ട്ടി

Kerala4 hours ago

കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ഹോം ​ന​ഴ്സ് മ​രി​ച്ചു

Kerala4 hours ago

18 വയസിനു താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം

Kerala5 hours ago

ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് രാഗലയം അരങ്ങിൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!