ശബരിമല സർവീസ്:കെ.എസ്.ആർ.ടി.സിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

Share our post

കൊച്ചി: ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി.നാളെ വൈകിട്ട് ശബരിമല നട തുറക്കാനാരിക്കെ ആദ്യ ആഴ്ചത്തെ വെർച്വൽ ബുക്കിംഗ് പൂർത്തിയായി. എഴുപതിനായിരം പേർക്ക് ഒരു ദിവസം ദർശനം എന്നതാണ് കണക്ക്. നട തുറക്കും മുൻപേ ഓൺലൈൻ ബുക്കിംഗ് നിറഞ്ഞു. നിലവിലെ എഴുപതിനായിരം ഓൺലൈൻ, 10,000 സ്പോട്ട് (തൽസമയ ബുക്കിംഗ് ) എന്ന തീരുമാനത്തിൽ മാറ്റം വരുത്താൻ ആലോചനയുണ്ട്. 80,000 ഓൺലൈൻ,10,000 സ്പോട്ട്  എന്ന രീതിയിലേക്ക് മാറ്റിയേക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!