കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ്

പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28 ന് ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ളവർക്ക് 2470 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ചെലവുകൾ സ്വന്തം വഹിക്കണം. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര കപ്പൽ യാത്ര തിരിക്കുന്നത്. കൂടാതെ പയ്യന്നൂരിൽ നിന്നും നവംബർ 24 ന് ഏകദിന വയനാട് ടൂറും സംഘടിപ്പിക്കുന്നുണ്ട്. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. ഒരാൾക്ക് 760 രൂപയാണ് യാത്രാ ചെലവ്. ഭക്ഷണവും മറ്റ് ചെലവുകളും സ്വന്തം വഹിക്കണം. ഫോൺ : 9745534123, 8075823384