Connect with us

Kannur

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍

Published

on

Share our post

കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്‍റര്‍ ടോള്‍ ഫ്രീ നമ്പര്‍- 18008908281. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററിന്‍റെ ഭാഗമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ നമ്പര്‍ സേവനം.വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള മറ്റ് നമ്പറുകള്‍ (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ): തിരുവനന്തപുരം കോള്‍ സെന്‍റര്‍ നമ്പര്‍: 0471-2465500. പൊതുവായ അന്വേഷണങ്ങള്‍ക്ക്: 7736850515. പ്രവാസി ഡിവിഡന്‍റ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്: 8078550515. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0471-2785500. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0484-2331066. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0495-2304604. മലപ്പുറം ജില്ലയിലെ അന്വേഷണങ്ങള്‍ക്ക്: 0483-2734604.

പൊതുജന സമ്പര്‍ക്ക സേവനങ്ങള്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ കോള്‍ സെന്‍ററിലെ ടോള്‍ ഫ്രീ നമ്പരില്‍ വിവരങ്ങള്‍ അറിയുന്നതിനായി പൊതുജനങ്ങള്‍ക്കും ക്ഷേമനിധി അംഗങ്ങള്‍ക്കും ബന്ധപ്പെടാമെന്ന് പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി. ഗീതാ ലക്ഷ്മി പറഞ്ഞു.
നിലവില്‍ എട്ട് ലക്ഷത്തില്‍പരം പ്രവാസികള്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ട്. ഇതില്‍ നിന്നും 65,000 പ്രവാസികള്‍ പെന്‍ഷന്‍ വാങ്ങിച്ചുവരുന്നു. നിരവധിപേര്‍ ഒരേ സമയം ഫോണ്‍ ചെയ്യുന്നതു മൂലം പ്രവാസി ക്ഷേമ ബോര്‍ഡില്‍ വിളിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കോള്‍ സെന്‍ററിന്‍റെ ഭാഗമായി പുതിയ ടോള്‍ ഫ്രീ നമ്പര്‍ വന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.ഇതുവരെ അംഗമാകാത്ത പ്രവാസികളും മുന്‍ പ്രവാസികളും അംഗത്വമെടുത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുന്ന പ്രവാസി ക്ഷേമനിധിയുടെ ഭാഗമാകണമെന്നും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.


Share our post

Kannur

കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Published

on

Share our post

കണ്ണൂർ: ഗവ.ഐടിഐ യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 19 ന് ഉച്ചക്ക് 2.30 ന് കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തീയ്യ/ബില്ലവ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ : 04972835183


Share our post
Continue Reading

Kannur

വിവിധ അധ്യാപക ഒഴിവുകൾ

Published

on

Share our post

തളിപ്പറമ്പ് ചവനപ്പുഴ പി.വി.കെ.എൻ.എസ്.ജി എൽ. പി സ്കൂളിൽ എൽ. പി. എസ്. ടി അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്.

മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച്. എസ്. ടി ഹിന്ദി (പാർട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.
PH: 9895502876.

പെരളശ്ശേരി എ. കെ. ജി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഉറുദു, ജൂനിയർ ലാംഗ്വേജ് സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15-ന് രാവിലെ 10.30-ന്.

കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ സംസ്‌കൃത (ന്യായം) അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കും. 22-ന് രാവിലെ 11-ന് പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.
PH: 0497 2800167.


Share our post
Continue Reading

Kannur

സൗജന്യ റിക്രൂട്മെന്റ് പരിശീലനം: പ്രീ റിക്രൂട്മെന്റ് റാലി 17 മുതൽ

Published

on

Share our post

കണ്ണൂർ: സൈനിക സേവനത്തിന് താൽപര്യമുള്ള യുവാക്കൾക്കായി ടീം കണ്ണൂർ സോൾജിയേഴ്സ് അക്കാദമി നൽകുന്ന സൗജന്യ റിക്രൂട്മെന്റ് പരിശീലനത്തിന്റെ രണ്ടാം ബാച്ചിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ പ്രീ റിക്രൂട്മെന്റ് റാലി നടത്തും.റിക്രൂട്മെന്റിന് ആവശ്യമായ അടിസ്ഥാന മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പ്രവേശനം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ബാച്ചിലേക്കുള്ള പരിശീലനം.17ന് രാവിലെ ഏഴിന് ധർമശാല ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, 24ന് രാവിലെ ഏഴിന് പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ, ഇരിട്ടി എം ജി കോളജ് ഗ്രൗണ്ട് (കിഴൂർ കുന്ന്) എന്നിവിടങ്ങളിലാണ് പ്രീ റിക്രൂട്മെന്റ് റാലി നടത്തുന്നത്.ഫോൺ: 9447070013.


Share our post
Continue Reading

Breaking News7 hours ago

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി

Kerala7 hours ago

മണ്ഡല മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും

India7 hours ago

മരുന്നുൽപാദനം ലാഭകരമല്ല; മരുന്നുകളുടെ വില 50 ശതമാനം കൂട്ടി

Kerala7 hours ago

31 തദ്ദേശ വാർഡുകളിൽ ഡിസംബർ പത്തിന്‌ ഉപതെരഞ്ഞെടുപ്പ്‌

THALASSERRY8 hours ago

മാക്കുനി പൊന്ന്യംപാലം ബൈപാസ് റോഡിൽ ഗതാഗതം നിരോധിച്ചു

Kannur8 hours ago

കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Kerala9 hours ago

കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് നിരോധനം

Kerala9 hours ago

കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ്

Kerala9 hours ago

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാന്‍ വാട്‌സാപ്പില്‍ മെസേജ് വരില്ല;മുന്നറിയിപ്പുമായി എം.വി.ഡി

Kerala9 hours ago

വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!