Connect with us

Kannur

കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Published

on

Share our post

കണ്ണൂർ: ഗവ.ഐടിഐ യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 19 ന് ഉച്ചക്ക് 2.30 ന് കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തീയ്യ/ബില്ലവ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ : 04972835183


Share our post

Kannur

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

Published

on

Share our post

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 17 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.srccc.in ൽ ലഭ്യമാണ്.കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രങ്ങൾ; പുനർജനി യോഗ മമ്പ 9446391015, നവോദയ യോഗ ശിക്ഷൻ കേന്ദ്ര, തലശ്ശേരി 9847646437, സ്ഥിതി യോഗ സെന്റർ പായം 9495213775, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം മയ്യിൽ 9495789470, മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി, പയ്യന്നൂർ 7560899201, സ്മാർട്ട് യോഗ ക്ലബ് മട്ടന്നൂർ 9497609780, പ്രകൃതിയോഗ സെന്റർ തളിപ്പറമ്പ 9847825219, പീപ്പിൾസ് ലാ ഫൗണ്ടേഷൻ റെയിൽവേ സ്റ്റേഷന് എതിർവശം 9048591662, പികെഎസ് യോഗ കളരി അക്കാദമി ചെറുകുന്ന് 9497145859, ഫ്രണ്ട്സ് ഓഫ് യോഗ പാനൂർ 7017433887, കടത്തനാടൻ ആരോമൽ കളരി സംഘം മട്ടന്നൂർ 9526800966, സമഗ്ര യോഗ മെഡിറ്റേഷൻ സെന്റർ കേളകം 9388461156, പുനർജനി യോഗ മൈൻഡ് ആൻഡ് റിഫ്രഷ്മെന്റ് സെന്റർ, പഴയങ്ങാടി 9847455338, പ്രകൃതി എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇരിട്ടി 9447484712.


Share our post
Continue Reading

Kannur

കീച്ചേരിയിലെ കവർച്ചയിലും ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

Published

on

Share our post

കണ്ണൂർ: നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതിയായ  ലിജേഷിൻ്റെ അറസ്റ്റ് കീച്ചേരി കവർച്ചയിലും രേഖപ്പെടുത്തി.പാപ്പിനിശ്ശേരി കീച്ചേരിയിലെ പ്രവാസി വ്യവസായി നിയാസിന്റെ വീട്ടിൽ കഴിഞ്ഞ വർഷം നടന്ന കവർച്ചാ കേസിലാണ് മന്ന സ്വദേശി ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഈ കേസിൽ ലിജേഷിനെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി (രണ്ട്) ഇന്ന് പോലിസ് കസ്റ്റഡിയിൽ വിട്ടു.4.5 ലക്ഷം രൂപയും 11 പവൻ സ്വർണ്ണവുമാണ് കീച്ചേരിയിൽ നിന്നും കവർന്നത്.വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ പി ഉണ്ണികൃഷ്‌ണനാണ് കേസ് അന്വേഷിക്കുന്നത്.


Share our post
Continue Reading

Kannur

പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ എ.ബി.സി ഐ.ഡി അപ്‍ലോഡ് ചെയ്യണം

Published

on

Share our post

കണ്ണൂർ: സർവകലാശാലയിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അവരുടെ എ ബി സി ഐഡി അപ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 23 മുതൽ 26 വരെ വെബ്‌സൈറ്റിൽ ലഭിക്കും.നിശ്ചിത സമയപരിധിക്കുള്ളിൽ എ.ബി.സി.ഐ.ഡി തയ്യാറാക്കി പ്രസ്തുത ലിങ്കിൽ അപ്‍ലോഡ് ചെയ്യണം. എ.ബി.സി.ഐ.ഡി തയ്യാറാക്കുന്ന രീതി സംബന്ധിച്ച വിശദവിവരം Examination പോർട്ടലിലെ Academic Bank of Credit എന്ന ലിങ്കിൽ ലഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!