കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് നിരോധനം

Share our post

പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിന്റെ ഭാഗമായി, കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും 18 മുതൽ നിരോധനം. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. പൊതുതാൽപര്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണു നീക്കമെന്നു കലക്ടർ വ്യക്തമാക്കി45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് 10–11 മീറ്റർ മാത്രമാണ് നീളമെന്നതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. അതേസമയം, കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലെ ഇ– പാസ് സംവിധാനം കർശനമായി തുടരും.

നീലഗിരിയിലെ പ്രധാന അതിർത്തി ചെക്പോസ്റ്റുകളിൽ നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്ന് നീലഗിരി ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ തണ്ണീരു പറഞ്ഞു. 5 ലീറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾക്കു കൊടൈക്കനാലിൽ ഏർപ്പെടുത്തിയ നിരോധനവും തുടരുകയാണ്. ചെക്ക്പോസ്റ്റുകളിൽ കുപ്പികൾ പിടിച്ചെടുത്ത് ഓരോ കുപ്പിക്കും 20 രൂപ വീതം പിഴ ചുമത്തും. 4 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 40,000 രൂപയോളം പിഴ ചുമത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!