നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസ്; അപേക്ഷിക്കേണ്ടത് ഓണ്‍ലൈനില്‍

Share our post

ഗുവാഹാട്ടി ആസ്ഥാനമായുള്ള നോർത്ത്ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്വാർട്ടേഴ്സിലും ലാംഡിങ്, രംഗിയ, തിൻസുകിയ, ന്യൂ ബംഗായ്ഗാവ്, ഡിബ്രുഗഢ്, കടിഹാർ, അലിപ്പുർദ്വാർ യൂണിറ്റുകളിലുമാണ് പരിശീലനം. വിവിധ ട്രേഡുകളിലായി 5647 ഒഴിവുണ്ട്.

ട്രേഡുകൾ: പ്ലംബർ കാർപെന്റർ വെൽഡർ (ഗ്ലാസ് ആൻഡ് ഇലക്‌ട്രിക്ക്) ഗ്യാസ് കട്ടർ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ഫിറ്റർ ടർണർ മെഷിനിസ്റ്റ് ഇലക്‌ട്രീഷ്യൻ മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് പൈപ്പ് ഫിറ്റർ ഇലക്‌ട്രോണിക്സ് മെക്കാനിക്ക് ടി.ഐ.ജി./എം.ഐ.ജി. വെൽഡർ സ്ട്രക്ച്ചറൽ വെൽഡർ സി.എൻ.ജി. പ്രോഗ്രാമർ കം ഓപ്പറേറ്റർ ഓപ്പറേറ്റർ പി.എൽ.സി. സിസ്റ്റം മെക്കാനിക്ക് (സെൻട്രൽ എ.സി./പാക്കേജ് എ.സി.) ഇലക്‌ട്രിക്കൽ മെക്കാനിക്ക് മെയിന്റനൻസ് മെക്കാനിക്ക് ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷിൻ ടൂൾ മെക്കാനിക്ക് അഡ്വാൻസ്ഡ് മെഷിൻ ടൂൾ മെയിന്റനൻസ് ഡീസൽ മെക്കാനിക്ക് * ഇലക്‌ട്രീഷ്യൻ (ഐ.എൻ.സി.എൽ. ടി.ആർ.ഡി.) ലൈൻമാൻ ഡ്രോട്ട്സ്മാൻ (സിവിൽ) സി.എ.ഡി.-സി.എ.എം. ഓപ്പറേറ്റർ കം പ്രോഗ്രാമർ മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ) ബിൽഡിങ് മെയിന്റനൻസ് ടെക്നീഷ്യൻ സാനിറ്ററി ഹാർഡ്‌വേർ ഫിറ്റർ ജി.ഐ.ജി.എസ്. ആൻഡ് ഫിക്‌സ്ച്ചർ മേക്കർ ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ് ഇൻസ്ട്രുമെന്റ് മെക്കാനിക്ക്പ്രായം: 15-24 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.വിവരങ്ങൾക്ക്: www.nfr.indianrailways.gov.inഅവസാന തീയതി: ഡിസംബർ 3


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!