Kannur
ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോ 14ന് തുടങ്ങും

തളിപ്പറമ്പ്: വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയാനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമുള്ള തളിപ്പറമ്പ് മണ്ഡലം ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോ 14ന് തുടങ്ങും. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മൂന്നാമത് ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നത്. വ്യാഴം രാവിലെ പത്തിന് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. സിനിമാതാരം അന്ന ബെൻ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന ചടങ്ങിൽ സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ പങ്കെടുക്കും.
മണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിലെ 8000 കുട്ടികളും 1000 ലധികം രക്ഷിതാക്കളും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി രജിസ്റ്റർചെയ്തു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് അഭിരുചിക്കനുസരിച്ച് ഏത്കോഴ്സ് തെരഞ്ഞെടുക്കണം, ജോലിസാധ്യത എന്തൊക്കെ, ഏതെല്ലാം മേഖലയിൽ സ്കോളർഷിപ്പോടെ പഠിക്കാം, നൂതനമായ കോഴ്സുകൾ ഏതൊക്കെ, വിദ്യാർഥികളുടെ മുന്നേറ്റത്തിന് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് ദിശാബോധം നൽകലാണ് ടേണിങ് പോയിന്റ്. ഉന്നത ബിരുദദാരികൾക്ക് തൊഴിൽ മേഖലകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാനും അനുയോജ്യമായ തൊഴിൽ മേഖല തെരഞ്ഞെടുക്കാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും ടേണിങ് പോയിന്റ് ലക്ഷ്യമിടുന്നു.വിവിധ സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 20 സ്‌റ്റാളുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അവരുടെ അഭിരുചി മനസിലാക്കി ഏതൊക്കെ കോഴ്സുകൾ തെരഞ്ഞെടുക്കണമെന്നതിനുള്ള കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ രണ്ടുദിവസവും നടക്കും.
വിദ്യഭ്യാസ സെമിനാറുകൾ
വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുന്ന വിവിധ സെമിനാറുകളിൽ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രശസ്തർ, അക്കാദമിക രംഗത്തെ വിദഗ്ധർ, കരിയർ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.14ന് പകൽ 11ന് ‘സിവിൽ സർവീസ്’ വിഷയത്തിൽ സന്തോഷ് ബാബു ഐഎഎസ്, 11.30ന് ‘കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്’ വിഷയത്തിൽ കരിയർഗുരു എം എസ് ജലീൽ, പകൽ രണ്ടിന് മൂന്ന് സെഷനുകളിലായി ‘സ്റ്റാർട്ടപ്പുകളും സംരംഭകത്വവും’ വിഷയത്തിൽ കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് അംബിക, പത്താംതരത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ച് അൻവർ മുട്ടാഞ്ചേരി, ഉപരിപഠന മേഖലയിലെ സാമ്പത്തിക ആസൂത്രണവും വിദ്യാഭ്യാസ വായ്പ സാധ്യതകളും വിഷയത്തിൽ പി കെ അനിൽകുമാർ, എം കെ നിതിൻ എന്നിവർ ക്ലാസെടുക്കും. പകൽ 11 മുതൽ വൈകിട്ട് 3.30വരെ എൻജിനിയറിങ് കോളേജ് ലാബിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും.
വെള്ളി രാവിലെ പത്തിന് ഗുഡ് പാരന്റിങ് എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ, എൻജിനിയറിങ് കോഴ്സുകളും സാധ്യതകളും വിഷയത്തിൽ ഡോ. അരുൺ സുരേന്ദ്രൻ എന്നിവർ ക്ലാസെടുക്കും. 11.30 ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഹെൽത്ത് സയൻസ് വിവിധ സാധ്യതകളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ ഡോ. ആശാ എസ് കുമാറും ക്ലാസെടുക്കും. പകൽ രണ്ടിന് മൂന്ന് സെഷനുകളിൽ കോഴ്സുകളും മാറുന്ന തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ പ്രവീൺ പരമേശ്വർ, വിദേശരാജ്യങ്ങളിലെ ഉപരിപഠനം വിഷയത്തിൽ ഒഡെപെക് എംഡി കെ ആർ അനൂപ്, ഹ്യുമാനിറ്റീസ് – ഉപരിപഠന മേഖലകളെക്കുറിച്ച് ജ്യോതിഷ് കുമാർ എന്നിവർ ക്ലാസുകൾ നയിക്കും.
വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ എംഎൽഎ, സമഗ്ര വിദ്യാഭ്യാസ പ്രൊജക്ട് കൺവീനർ പി ഒ മുരളീധരൻ, സമഗ്രവിദ്യാഭ്യാസ പദ്ധതി കോ–-ഓഡിനേറ്റർ പി കെ രാജേഷ്, ആർഡിഡി ആർ രാജേഷ്‌കുമാർ, കെ സി സുനിൽ, പി പി ദിനേശൻ, ഡിപിഒ കെ വി ദീപേഷ് എന്നിവർ പങ്കെടുത്തു.
Kannur
കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന് 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ് റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Kannur
വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.
അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.
ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്