Connect with us

Kannur

ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരൻ ഷാജി

Published

on

Share our post

കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ ഷാജി പി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും അദ്ദേഹത്തോടൊപ്പം പ്രശസ്ത അത്‌ലറ്റ് മറിയ ജോസും സംഘവുമാണ് നീന്തലിനിറങ്ങിയത്. മുഴുപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്ത് നിന്നും ആരംഭിച്ച 3കിലോമീറ്റർ നീന്തി ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. തുടര്‍ന്ന് വൈകീട്ട് ആഴകടലില്‍ നിന്ന് ആരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും ഷാജി പി വിജയകരമായി പൂര്‍ത്തീകരിച്ചു.

കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്ന് നല്‍കുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടത്ത പരിപാടി കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വൈകീട്ട് നടന്ന പരിപാടി കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ശ്രീ. സായി കൃഷ്ണ ഐ എ എസ്സും ഉദ്ഘാടനം ചെയ്തു.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!