Connect with us

IRITTY

കോടികളുടെ സാമ്പത്തിക ക്രമക്കേട്; സി.പി.എം നിയന്ത്രണത്തിലുള്ള കോളിത്തട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

Published

on

Share our post

ഇരിട്ടി: കോടികളുടെ സാമ്പത്തിക ക്രമക്കേടും നിയമവിരുദ്ധ പ്രവർത്തനങ്ങളും അധികാര ദുർവിനിയോഗവും കണ്ടെത്തിയതിനെത്തുടർന്ന് സി.പി.എം. നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാർ (ജനറൽ) പിരിച്ചുവിട്ടു. ഇരിട്ടി അസി. രജിസ്‌ട്രാർ ഓഫീസിലെ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ ജയശ്രീയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.

ക്രമക്കേട് സംബന്ധിച്ച് അസി. രജിസ്‌ട്രാറുടെ പരിശോധനാ റിപ്പോർട്ടിന്റെയും സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.ബാങ്കിന്റെ 10 വർഷത്തെ വരവ്-ചെലവ് കണക്ക്‌ പരിശോധിച്ചപ്പോൾ 8.76 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി.

വായ്പയിൽ സംഘത്തിന് ലഭിക്കേണ്ട പലിശയിൽ 85,50,101 രൂപ ഇളവ് നൽകിയതായും അതിൽ ഭൂരിഭാഗവും ജീവനക്കാരുടെയും ഭരണസമിതിയംഗങ്ങളുടെയും ബന്ധുക്കളുടെ വായ്പകളിലാണെന്നും കണ്ടെത്തി. സംഘത്തിന് പലിശയിനത്തിൽ ലഭിക്കേണ്ട 2.35 കോടിയിൽ 1.51 കോടിയും കുടിശ്ശികയാണെന്നും വ്യക്തമായി.

ബാങ്കിന്റെ കോളിത്തട്ട് പ്രധാന ശാഖയിൽ നടത്തിയ പരിശോധനയിൽ ഒൻപത് വായ്പയ്ക്കും പേരട്ട ശാഖയിൽ 17 വായ്പയ്ക്കും ഈടായി സ്വീകരിച്ച പണയസ്വർണം കണ്ടെത്താനായില്ല. 21 സ്വർണപ്പണയത്തിൽ ഇടപാടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടപാട്‌ അവസാനിപ്പിച്ചതായി രേഖയുണ്ടാക്കി സ്വർണ ഉരുപ്പടികൾ മറ്റൊരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയതായും കണ്ടെത്തി. അങ്ങനെ ലഭിച്ച പണം ബാങ്ക് മാനേജരുടെയും സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും ഭരണസമിതി പ്രസിഡന്റിന്റെയും അക്കൗണ്ടുകളിലേക്ക് വരവ് വെച്ചതായും കണ്ടെത്തി.ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം പ്രകാരം വായ്പ അനുവദിച്ചവരിൽ 90 ശതമാനവും ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളാണെന്നും ഈ വകയിൽ ലക്ഷങ്ങളുടെ പലിശ ബങ്കിന് ലഭിക്കാനുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.


Share our post

IRITTY

ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

Published

on

Share our post

ഇ​രി​ട്ടി: മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​യ ക​ശു​വ​ണ്ടി​ക്കു​ണ്ടാ​യ വി​ല​യി​ടി​വും ഉ​ൽ​പാ​ദ​ന​ക്കു​റ​വും ഒ​പ്പം വ​ന്യ​മൃ​ഗ ശ​ല്യ​വും, മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. തു​ട​ക്ക​ത്തി​ൽ 165 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി​യു​ടെ വി​ല വേ​ന​ൽ മ​ഴ എ​ത്തി​യ​തോ​ടെ 125-130 രൂ​പ​യാ​യി മാ​റി. വേ​ന​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന് നി​റം മ​ങ്ങി​യ​ത്തോ​ടെ​യാ​ണ് ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ൽ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്.വേ​ന​ൽ മ​ഴ ചൂ​ടി​ന് അ​ൽ​പം ആ​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും​ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. വി​ല ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മ​ഴ ഇ​നി​യും പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ൽ​പാ​ദ​ന​ത്തെ​യും ഗ​ണ്യ​മാ​യി ഇ​ത് ബാ​ധി​ക്കും. കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ പൂ ​ക​രി​ച്ചി​ലി​നും, രോ​ഗ ബാ​ധ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കൂ​ടാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​തി രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, മു​ള്ള​ൻ പ​ന്നി, കാ​ട്ടു​പ​ന്നി, മ​ലാ​ൻ തു​ട​ങ്ങി​യ വ​ന്യ മൃ​ഗ​ങ്ങ​ളെ​ല്ലാം കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​ള്ള​ൻ പ​ന്നി​യും കു​ര​ങ്ങും, മ​ല​യ​ണ്ണാ​നും വ്യാ​പ​ക​മാ​യി ക​ശു​വ​ണ്ടി തി​ന്ന് ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി പ​ച്ച അ​ണ്ടി പോ​ലും പ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യും ക​ശു​വ​ണ്ടി പൂ​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ല​യോ​ര​ത്ത്മി​ക​ച്ച വി​ള​വും ഉ​യ​ർ​ന്ന വി​ല​യും പ്ര​തീ​ക്ഷി​ച്ചു ല​ക്ഷ​ങ്ങ​ൾ ക​ട​മെ​ടു​ത്ത് ക​ശു​വ​ണ്ടി തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത നി​ര​വ​ധി ആ​ളു​ക​ൾ ഉ​ണ്ട്. സ്ഥി​തി ഇ​ങ്ങ​നെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

Trending

error: Content is protected !!