ലൈസൻസ് റദ്ദാക്കൽ: തുടർ പരിശീലനം എല്ലാ ജില്ലയിലും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിന് പിന്നാലെ റോഡിലെ ഡ്രൈവിങ് പരിശോധനയിലും ഗതാഗത വകുപ്പ് പിടിമുറുക്കുന്നു.ഗുരുതരമായ നിയമ ലംഘനം നടത്തി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് 5 ദിവസത്തെ പരിശീലനത്തിന് എല്ലാ ജില്ലയിലും കേന്ദ്രങ്ങൾ തുടങ്ങും.കെ.എസ്ആർ.ടി.സിയുടെ 11 ഡ്രൈവിങ് സ്കൂളുകളിലാകും ആദ്യം തുടങ്ങുക.നിലവിൽ കേരളത്തിൽ ലൈസൻസ് റദ്ദാക്കപ്പെടുന്നവർ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിലാണ് പരിശീലനത്തിന് എത്തേണ്ടത്.