ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Local News
പേരാവൂർ മാരത്തൺ ഡിസംബർ 21ന്; സംഘാടക സമിതി രൂപവത്കരിച്ചു

പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ആറാമത് പേരാവൂർ മാരത്തൺ (10.5) ഡിസംബർ 21 ശനിയാഴ്ച രാവിലെ ആറുമണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. മാരത്തണിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ ആർച്ച് പ്രീസ്റ്റ് ഫാദർ.മാത്യു തെക്കേ മുറിയിൽ ഉദ്ഘാടനം ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലിജോർജ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പഞ്ചായത്തംഗം കെ.വി.ബാബു, പി.എസ്.എഫ് ജനറൽ സെക്രട്ടറി എം.സി.കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പുത്തലത്ത്, കെ.കെ.രാമചന്ദ്രൻ, കെ.ശശീന്ദ്രൻ, കെ.വിനോദ്കുമാർ, ഒ.മാത്യു, ജോണി തോമസ് വടക്കേക്കര, അനൂപ് നാരായണൻ, അബ്രഹാം തോമസ് എന്നിവർ സംസാരിച്ചു.
PERAVOOR
പേരാവൂർ സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൂട്ടയോട്ടവും വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി.സജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, കെ. വി.ബാബു, പ്രഥമാധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,സന്തോഷ് കോക്കാട്ട്, പ്ലാസിഡ് ആൻറണി, ജാൻസൺ ജോസഫ്, കെ. ജെ. സെബാസ്റ്റ്യൻ , കെ.പ്രദീപൻ, തങ്കച്ചൻ കോക്കാട്ട് എന്നിവർ സംസാരിച്ചു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്