ആശമാരെ ആദരിച്ച് എച്ച്.ആര്‍.സി

ലവ് ടു ആശ’ സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു
പേരാവൂര്‍: പഞ്ചായത്തിലെ ആശാ തൊഴിലാളികളെ എച്ച്.ആര്‍.സി ആദരിച്ചു. പേരാവൂരിൽ നടന്ന ‘ലവ് ടു ആശ’ സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അധ്യക്ഷനായി.
മലയോരമേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിന് ഡോ.വി. രാമചന്ദ്രനെയും എം. എഫ്. എ ചെയർമാൻ എം.സി കുട്ടിച്ചനെയും ആദരിച്ചു.
പാലന വെല്‍നസ് പ്രൊവൈഡേഴ്‌സ് ചെയര്‍മാന്‍ ഡോ. ബിജു ശിവാനന്ദന്‍ സെമിനാര്‍ നയിച്ചു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, കെ. വി. ശരത്ത്, റജീന സിറാജ് , ഷാനി ശശീന്ദ്രന്‍, എച്ച്.ആര്‍.സി കോ ഫൗണ്ടര്‍ മനോജ് രോഹിണി, എച്ച്.ആര്‍.സി കോ. ഫൗണ്ടര്‍മാരായ ആറളം അബ്ദുറഹ്മാന്‍ ഹാജി, മണികണ്ഠന്‍, വി. പി. അരുൺ മോഹൻ, പി. വി.ഷംസീര്‍ എന്നിവർ സംസാരിച്ചു.
ആശാവര്‍ക്കര്‍മാരായ എം.ഷീബ, കെ. കെ.ഷീബ , കെ.റീന,വല്‍സമ്മ ജോസഫ്, സുഹറ അസീസ്, എൻ. കെ.നന്ദിനി , കെ.നിഷ, സുധ സുധീര്‍, ബീന സന്തോഷ്,എം. വിലാസിനി, ഷീബാ സുരേഷ്,പി.രജിത , കെ.പ്രീത, സ്മിതാ രാജന്‍, കെ.ഷൈജ ,കെ. വൈ. ത്രേസ്യാമ്മ , എൻ. കെ.ഉഷ എന്നിവരെയാണ് ആദരിച്ചത്.
ശാരീരിക മാനസികാരോഗ്യം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന പാലന വെല്‍നസിന്റെയും ഹാപ്പിനസ് യൂനിവേഴ്‌സല്‍ മൂവ്‌മെന്റിന്റെയും നേതൃത്വത്തിലുള്ള ഹാപ്പിനെസ് റെജുവനേഷന്‍ സെന്ററാണ് (എച്ച്.ആര്‍.ആസി) ആശമാര്‍ക്കായി ലവ് ടു ആശ പരിപാടി സംഘടിപ്പിച്ചത്.