ഫോൺ സൂക്ഷിച്ചോണേ… ട്രെയിനുകളിൽ മോഷണം ഏറുന്നു
കണ്ണൂർ: ട്രയിനുകളിൽ യാത്ര ചെയുന്നവരെ ആശങ്കയിലാക്കി ഉയർന്ന് വരുന്ന മൊബൈൽ മോഷണം വലിയ പ്രതിസന്ധിയാണ് യാത്രക്കാർക്കിടയിൽ ഉണ്ടാക്കുന്നത്. കണ്ണൂരിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ലഭിച്ചത് 20 പരാതികളാണ്. ഇതിൽ 15 ഫോണുകൾ പൊലീസ് ലൊക്കേഷൻ കണ്ടെത്തി തിരികെ പിടിച്ചു നൽകിയിരുന്നു.
ട്രെയിനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെന്ന തീരുമാനം ഉണ്ടായിരുന്നെങ്കിലും നടപടികൾ ഇപ്പോഴും ഇഴയുകയാണ്. എൽ.എച്ച്.ബി.എൽ സി കോച്ചുകളിലാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്. ഇത് സ്ലീപ്പർ കോച്ചുകളിലും ഘട്ടം ഘട്ടമായി വെക്കുമെന്നാണ് പറഞ്ഞിരുന്നത്.
റെയിൽവെ സ്ക്വാഡ് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താനായി പല ട്രെയിനുകളിലും ഉണ്ടെങ്കിലും മോഷണ കേസുകളുടെ എണ്ണത്തിൽ കുറവില്ല. ഫോണുകളും മറ്റും വളരെ ശ്രദ്ധയോടെ കരുതണമെന്നും അലസമായി ഇടാൻ പാടില്ലയെന്നും പലർക്കും മുന്നറിയിപ്പ് നൽകുമെങ്കിലും ഇത് പലപ്പോഴും പാലിക്കാറില്ല. ഇത് മോഷ്ടാകൾക്ക് പറ്റിയ അവസരം ഉണ്ടാക്കുന്നു. മോഷ്ടാക്കള്‍ കുട്ടികളെയും ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.