നങ്ങേലിയൊരുങ്ങുന്നു ഓർമപ്പെടുത്തലുകളുമായി

Share our post

ഇരിട്ടി:ഇരുനൂറ്റിയെട്ട്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ നങ്ങേലിയുടെ രക്തസാക്ഷിത്വത്തിന്റെ ചോര കിനിയുന്ന ശിൽപ്പം മെനഞ്ഞ്‌ കീഴ്‌പ്പള്ളിയിലെ പി ഡി മേഘനാഥൻ. മുലക്കരം പിരിക്കുന്ന രജാവാഴ്‌ചക്കാലത്തെ കാട്ടുനീതിക്കെതിരെ സ്വന്തം മാറിടം മുറിച്ച്‌ ജീവിതം ഹോമിച്ച ആലപ്പുഴ ചേർത്തലയിലെ നങ്ങേലിയുടെ ശിൽപ്പമാണ്‌ മേഘനാഥൻ പാഴ്‌വസ്തുക്കളിൽ തീർത്തത്‌. പത്തുദിവസത്തെ പരിശ്രമത്തിലാണ്‌ ശിൽപ്പം പൂർത്തിയായത്‌.
നേരത്തെ കുമിഴ്‌മരത്തിൽ കൊത്തിയും രാകിയും മേഘനാഥൻ രചിച്ച ‘ക്രിസ്തുവിന്റെ അവസാനത്തെ അത്താഴം’ ശിൽപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്തരിച്ച സിപിഐ എം നേതാവ്‌ ബേബിജോൺ പൈനാപ്പിള്ളിലിന്റെ പൂർണകായശിൽപ്പവും മേഘനാഥന്റെ കരവിരുതിൽ പൂർത്തിയാവുന്നുണ്ട്‌. കാർപെന്ററി വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സഹായത്തിലാണ്‌ ശിൽപ്പരചന. നാടകനടനും ചിത്രകാരനുമായ മേഘനാഥൻ ഗായകനുമാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!