Kannur
ഗോപാൽപേട്ട ഫിഷിങ് വില്ലേജാകും

കണ്ണൂർ:ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന് തുടക്കമിട്ട് ആദ്യ ഇന്റഗ്രേറ്റഡ് മോഡേൺ ഫിഷിങ് വില്ലേജ് ചാലിൽ ഗോപാൽപേട്ട മത്സ്യഗ്രാമത്തിൽ സജ്ജമാകും. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യവികസനപദ്ധതിയുടെ തുടർച്ചയായാണ് മോഡേൺ ഫിഷിങ് വില്ലേജ് ഒരുക്കുന്നത്. കേന്ദ്ര ഫിഷറീസ് വകുപ്പും സംസ്ഥാന ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളാണ് യാഥാർഥ്യമാകുന്നത്.തലശേരി നഗരസഭയുടെ ഏഴ് വാർഡുകളുൾപ്പെടുന്നതാണ് ചാലിൽ ഗോപാൽപേട്ട മത്സ്യഗ്രാമം. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സമഗ്ര ആധുനികവൽക്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണൊരുങ്ങുന്നത്. ഇതിൽ 3.47 കോടി കേന്ദ്രഫണ്ടും 3.72 കോടി സംസ്ഥാന സർക്കാർ ഫണ്ടുമാണ്. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയത്.
തലായി ഫിഷിങ് ഹാർബറിന് സമീപമൊരുങ്ങുന്ന ആധുനിക മാർക്കറ്റാണ് പദ്ധതിയുടെ പ്രധാന കേന്ദ്രം. മത്സ്യവിപണനത്തിനുള്ള 16 സ്റ്റാൾ, മീൻ വൃത്തിയാക്കാനുള്ള സൗകര്യം, മലിനജല സംസ്കരണം, എട്ട് റീട്ടെയ്ൽ ഷോപ്പുകൾ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 2.81 കോടിരൂപ ചെലവിൽ നിർമിക്കുന്ന മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മിറ്റിക്ക് രൂപംനൽകും. ഫിഷറീസ് വകുപ്പധികൃതർ, തലശേരി നഗരസഭാ അധികൃതർ, പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാകും.
40 ലക്ഷം രൂപ ചെലവിൽ പൊതുശൗചാലയവും ഗോപാൽപേട്ടയിൽ നിർമിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമംലക്ഷ്യമിട്ട് പുതിയ അങ്കണവാടി സ്ഥാപിക്കും.
77 ലക്ഷമാണ് അങ്കണവാടിയിലെ വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിനായി ചെലവഴിക്കുന്നത്. നായനാർ കോളനിയിലും കെഇസി കോളനിയിലും മാലിന്യ സംസ്കരണസംവിധാനം നിർമിക്കും. തീരദേശത്തിന് ജൈവസംരക്ഷണമൊരുക്കാൻ കണ്ടലുൾപ്പടെ നട്ടുപിടിപ്പിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഔട്ട് ബോർഡ് മോട്ടോർ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ റിപ്പയറിങ് കേന്ദ്രവും സ്ഥാപിക്കും.
തെരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൂറ് ഐസ് പെട്ടികളും അഞ്ച് മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക് ഇലക്ട്രിക് മത്സ്യവിൽപ്പന കിയോസ്കുകളും നൽകും. ഐസ് പെട്ടികളും കിയോസ്കും ലഭിക്കാൻ മത്സ്യത്തൊഴിലാളികളിൽനിന്ന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ മോഡേൽ ഫിഷിങ് വില്ലേജ് പൂർത്തിയാകും.
Kannur
കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന് 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ് റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന് മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന് ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Kannur
വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.
അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.
ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്