Connect with us

Kannur

കലക്ടറേറ്റില്‍ സൗജന്യ നിയമ സഹായ ക്ലിനിക്ക്

Published

on

Share our post

കണ്ണൂർ:കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കലക്ടറേറ്റിൽ സൗജന്യ നിയമ സഹായ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ക്ലിനിക്കിന്റെയും ലീഗൽ സർവീസസ് ദിനാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാതെയുള്ളവർ, സ്ത്രീകളും കുട്ടികളും, പട്ടികജാതി പട്ടികവർ​ഗ വിഭാഗത്തിൽപ്പെട്ടവർ, മനുഷ്യക്കടത്ത് /മനുഷ്യക്കച്ചവടത്തിന് ഇരയായിട്ടുള്ളവർ, ഭിന്നശേഷിക്കാർ, പ്രകൃതി ദുരന്തങ്ങൾക്കോ വ്യവസായ ദുരന്തത്തിനോ ജാതിപരമോ മറ്റോ ആയ അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളവർ, വ്യാവസായിക തൊഴിലാളികൾ, ജയിലുകളിലോ ബാലനീതി മന്ദിരത്തിലോ സംരക്ഷണ മന്ദിരത്തിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ കസ്റ്റഡിയിലുള്ളവർ എന്നിവർക്ക് സൗജന്യ നിയമസഹായംലഭിക്കും. നിയമസഹായം ആവശ്യമുള്ളവർ ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് നിയമ സേവന കമ്മിറ്റി, നിയമ സഹായ ക്ലിനിക് എന്നിവയെ സമീപിക്കണം. കൂടാതെ സംസ്ഥാന നിയമന സേവന അതോറിറ്റിയുടെ സങ്കേതം നിയമസഹായ ക്ലിനിക്കിനെയോ ജില്ലയിലെ ലീഗ് എയ്ഡ് ഡിഫൻസ് കൗൺസെൽ സിസ്റ്റത്തെയോ സമീപിക്കാം. ഹെൽപ്പ് ലൈൻ : 98467 00100,15100.
കലക്ടർ അരുൺ കെ വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ലാ ജഡ്ജ് ആർ എൽ ബൈജു അധ്യക്ഷനായി. അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, റൂറൽ എസ്പി അനൂജ് പലിവാൾ, അഡീ. എസ്‌പി കെ വി വേണുഗോപാലൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ സഹദേവൻ, ജില്ലാ ലോ ഓഫീസർ എ എ രാജ്, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി തുഷാര മോഹൻ, കണ്ണൂർ ലീഗൽ സർവീസസ് സെക്രട്ടറി ലെസി കെ പയസ് എന്നിവർ പങ്കെടുത്തു. ലീഗൽ സർവീസസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജഡ്ജ് ആർ എൽ ബൈജു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സൗജന്യ നിയമസഹായ സേവനങ്ങളെക്കുറിച്ച് വിഷയമവതരിപ്പിച്ചു. അഡ്വ. ജ്യോതി ജഗദീഷ് മീഡിയേറ്ററായി.


Share our post

Kannur

ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Kannur

ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Published

on

Share our post

പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710


Share our post
Continue Reading

Trending

error: Content is protected !!