വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി

Share our post

ന്യൂഡൽഹി: വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ടീമുകൾക്കും എതിരേയുള്ള സാമൂഹികമാധ്യമങ്ങളിലെ മോശം അഭിപ്രായങ്ങളും പ്രതികരണങ്ങളും കണ്ടെത്തി നീക്കംചെയ്യുന്നതിന് സാങ്കേതികസ്ഥാപനമായ ഗോ ബബിളുമായി ചേർന്നാണ് എ.ഐ. സാങ്കേതികവിദ്യ ഐ.സി.സി. പ്രയോജനപ്പെടുത്തിയത്. 60 വനിതാ ക്രിക്കറ്റ് താരങ്ങളുടെ അക്കൗണ്ടുകളിലും എട്ട് ടീം അക്കൗണ്ടുകളിലുമായി നിരീക്ഷിച്ച കമന്റുകളിൽ വർഗീയതയും ലൈംഗികതയും ഉൾപ്പെട്ട ഒട്ടേറെ കമന്റുകളാണ് നീക്കംചെയ്തത്.

ഒക്ടോബറിൽ യു.എ.ഇ.യിൽ നടന്ന വനിതാ ലോകകപ്പിനിടെയാണ് കായികതാരങ്ങൾക്കും ക്രിക്കറ്റ് ആരാധകർക്കും സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്. വനിതാ ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ദുരുപയോഗങ്ങൾ തടയുകയാണ് ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!